ലണ്ടൻ: ലോക ഹോക്കി ലീഗ് സെമിഫൈനൽ ക്വാർട്ടറിൽ മലേഷ്യയോട് തോറ്റ് പുറത്തായ ഇന്ത്യ സ്ഥാനനിർണയ പോരാട്ടത്തിൽ പാകിസ്താനെ നിഷ്പ്രഭമാക്കി. 6-1ന് അയൽസംഘത്തെ തുരത്തിയ ഇന്ത്യ ടൂർണമെൻറിലെ അഞ്ച്-ആറ് സ്ഥാനക്കാരെ നിർണയിക്കുന്ന അടുത്ത മത്സരത്തിൽ കാനഡയെ നേരിടും. ഇന്ത്യ-കാനഡ മത്സരത്തിലെ വിജയികൾ ടൂർണെമൻറിലെ അഞ്ചാം സ്ഥാനവും 2018 ലോകകപ്പ് യോഗ്യതയും നേടും.
ശനിയാഴ്ച നടന്ന മത്സരത്തിൽ തുടക്കം മുതലേ ആധികാരികമായി കളിച്ച ഇന്ത്യക്കുവേണ്ടി രമൺദീപ് സിങ്ങും ആകാശ്ദീപ് സിങ്ങും രണ്ടുവീതം ഗോളുകൾ നേടിയപ്പോൾ ഹർമൻപ്രീത്, മൻദീപ് സിങ് എന്നിവർ ഒാരോ ഗോളടിച്ചു വിജയം ആഘോഷിച്ചു. അജാസ് അഹ്മദിെൻറ വകയായിരുന്നു പാകിസ്താെൻറ ആശ്വാസഗോൾ. അവസാന നിമിഷം പെനാൽറ്റി കോർണർ അവസരം ഇന്ത്യ പാഴാക്കിയതും പാകിസ്താന് ചെറിയ ആശ്വാസമായി. കളിയുടെ മിക്കസമയവും പാക് പകുതിയിലായിരുന്നു പന്ത്. എട്ടാം മിനിറ്റിൽ രമൺദീപിെൻറ റിവേഴ്സ് ഫ്ലിക്കിലൂടെയായിരുന്നു ആദ്യഗോൾ. ഗ്രൂപ് റൗണ്ടിൽ പാകിസ്താനെ നേരിട്ടപ്പോൾ 7-1ന് ഇന്ത്യ ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.