ലണ്ടൻ: ലോക ഹോക്കി ലീഗ് സെമിഫൈനൽ ടൂർണമെൻറിൽ സെമി കാണാതെ പുറത്തായ ഇന്ത്യ അഞ്ചുമുതൽ എട്ടുവരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായുള്ള പോരാട്ടത്തിൽ ശനിയാഴ്ച പാകിസ്താനെതിരെ കളത്തിലിറങ്ങും. ക്വാർട്ടറിൽ ഇന്ത്യ 2-3ന് മലേഷ്യയോട് തോറ്റപ്പോൾ പാകിസ്താൻ 1^-3ന് അർജൻറീനയോട് കീഴടങ്ങുകയായിരുന്നു. സെമിയിലെത്താതെ മടങ്ങിയെങ്കിലും ഇന്ത്യക്ക് ഇത്തവണത്തെ ലോക ഹോക്കി ലീഗ് ൈഫനൽ ടൂർണമെൻറും അടുത്തവർഷം നടക്കുന്ന ലോകകപ്പും നഷ്ടമാവില്ല. രണ്ടു ടൂർണമെൻറുകൾക്കും ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെന്നതിനാലാണിത്.
ലോക റാങ്കിങ്ങിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും മലേഷ്യ പലപ്പോഴും ഇന്ത്യക്ക് കടുത്ത എതിരാളികളാണ്. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ, മലേഷ്യയോട് തോൽക്കുന്നത്. കഴിഞ്ഞമാസം സുൽത്താൻ അസ്ലൻഷാ കപ്പിലായിരുന്നു ആദ്യ തോൽവി. ഇത്തവണ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനക്കാരെന്ന പെരുമയുമായാണ് റോളണ്ട് ഒാൾട്ട്മാൻസിെൻറ ടീം ഇറങ്ങിയത്. എന്നാൽ, 14ാം റാങ്കുകാരായ മലേഷ്യക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യക്കായില്ല.
ടൂർണമെൻറിലെ അസ്ഥിരമായ ഫോമാണ് ഇന്ത്യയെ വലക്കുന്നത്. ആദ്യ രണ്ടു കളികളിൽ സ്കോട്ലൻഡിനെയും കാനഡയെയും തോൽപിച്ചെങ്കിലും ശരാശരി നിലവാരത്തിലായിരുന്നു കളി. എന്നാൽ, മൂന്നാം മത്സരത്തിൽ പാകിസ്താനെ 1-7ന് മുക്കിയ ഇന്ത്യ തനതുേഫാമിലേക്കുയർന്നു. പക്ഷേ, നാലാം മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെതിരെ ഇന്ത്യയുടെ കരുത്ത് വീണ്ടും ചോർന്നു. അതിെൻറ തുടർച്ചയെന്നോണം നിരാശജനകമായിരുന്നു മലേഷ്യക്കെതിരായ കളിയിലെ പ്രകടനവും.
പ്രധാനപ്പെട്ട മൂന്നു താരങ്ങളുടെ അഭാവം ഇന്ത്യയുടെ പ്രകടനത്തിൽ നിഴലിച്ചുകാണുന്നുണ്ട്. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, ഡ്രാഗ് ഫ്ലിക്ക് സ്പെഷലിസ്റ്റുകളായ ഡിഫൻഡർമാർ വി.ആർ. രഘുനാഥ്, രൂപീന്ദർപാൽ സിങ്. തകർപ്പൻ സേവുകൾക്കൊപ്പം ടീമിനാകെ ആത്മവിശ്വാസം പകർന്നുനൽകുന്ന സാന്നിധ്യമായ ശ്രീജേഷിെൻറ അഭാവത്തിൽ ആകാശ് ചിക്തെ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ഇടക്കിടെ പിഴവുകൾ വരുത്തിയതും പെനാൽറ്റി കോർണറുകൾ പ്രതിരോധിക്കുേമ്പാൾ പതറിയതും തിരിച്ചടിയായി. രഘുനാഥിെൻറയും രൂപീന്ദറിെൻറയും അഭാവത്തിൽ പെനാൽറ്റി കോർണർ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട ഹർമൻപ്രീത് സിങ്ങിന് അവസരം മുതലാക്കാനായില്ല. പെനാൽറ്റി കോർണറുകൾ ഗോളാക്കുന്നതിലും എതിരാളികൾ അതുവഴി ഗോളടിക്കുന്നത് തടയുന്നതിലും ഇന്ത്യയുടെ പിഴവ് എടുത്തുകാണിക്കുന്നതായിരുന്നു മലേഷ്യക്കെതിരായ മത്സരം. മലേഷ്യയുടെ മൂന്നു ഗോളുകളും പെനാൽറ്റി കോർണറുകളിൽനിന്നായിരുന്നുവെങ്കിൽ ഇന്ത്യക്ക് ഒരു ഗോൾ പോലും അതുവഴി നേടാനായില്ല.
ശനിയാഴ്ചത്തെ മറ്റു മത്സരങ്ങളിൽ അഞ്ചുമുതൽ എട്ടുവരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള റൗണ്ടിൽ കാനഡയും ചൈനയും ഏറ്റുമുട്ടും. പാകിസ്താനെതിരെ ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് അഞ്ച്, ആറ് സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ചൈന-കാനഡ മത്സരവിജയികളെ നേരിടാം. ശനിയാഴ്ച തന്നെ നടക്കുന്ന സെമിയിൽ നെതർലൻഡ്സ്, ഇംഗ്ലണ്ടിനെയും അർജൻറീന മലേഷ്യയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.