രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ മുംബൈ ബാറ്റർ സർഫറാസ് ഖാന്റെ കട്ട കലിപ്പിലുള്ള ആഘോഷമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. സർഫറാസിന്റെ കലിപ്പിന് കാരണം ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിനായിരുന്നു.
അടുത്തമാസം ആസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, അതിൽ സർഫറാസിന് ഇടമുണ്ടായിരുന്നില്ല. അതിന്റെ കലിപ്പ് ദിവസങ്ങൾക്ക് ശേഷം രഞ്ജിയിൽ കിടിലനൊരു ശതകം കുറിച്ചാണ് സർഫറാസ് തീർത്തത്.
താരം രോഷത്തോടെ ശതകം ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. രഞ്ജി ട്രോഫിയിൽ തന്റെ അവസാന 25 ഇന്നിംഗ്‌സുകളിൽ 10 സെഞ്ച്വറികളും അഞ്ച് അർധസെഞ്ചുറികളും സർഫറാസ് നേടിയിട്ടുണ്ട്.
ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ്.ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍.അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്, സൂര്യകുമാര്‍ യാദവ്.
അതേസമയം, ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 18 അംഗ ടീമിനെ നയിക്കുക പാറ്റ് കമ്മിന്‍സാണ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരമ്പരയിൽ ടീമില്‍ നാല് സ്പിന്നര്‍മാരെയാണ് ഓസീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസിനായി ഓഫ് സ്പിന്നര്‍ ടോഡ് മര്‍ഫിയും അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഫെബ്രുവരി ഒന്‍പതിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് നാഗ്പുരിലാണ് നടക്കുക.
ടീം ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബൂഷെയ്ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.