യു.എസ് ഓപ്പണിൽ കിരീടം ചൂടി ബെലറൂസിന്റെ അരിന സബലേങ്ക. ഫൈനലിൽ അമേരിക്കൻ താരം ജെസീക്ക പെഗുലയെയാണ് അവർ തകർത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലെ നിരാശ കൂടി മായ്ക്കുന്നതായി സബേലങ്കയുടെ വിജയം. യു.എസ് ഓപൺ നേട്ടത്തോടെ മൂന്നാം ഗ്ലാൻഡ്സ്ലാം കിരീടമാണ് സബേലങ്ക നേടുന്നത്. ഈ വർഷത്തെ ഓസ്ട്രേലിയൺ ഓപ്പൺ കിരീടവും അവർ നേടിയിരുന്നു.
ത്രില്ലർ പോരിൽ 7-5,7-5 എന്ന സ്കോറിനാണ് പെഗുലയെ സബലേങ്ക തോൽപ്പിച്ചത്. ഇതോടെ ഹാർഡ് കോർട്ടുകളിൽ തന്റെ മേധാവിത്വം അരക്കെട്ടുറപ്പിക്കാനും സബേലങ്കക്ക് കഴിഞ്ഞു. പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ഹാർഡ് കോർട്ടിൽ 14 മത്സരങ്ങളിൽ അവർ തോറ്റിട്ടില്ല.
വാക്കുകൾ അതീതമാണ് ഈ നേട്ടമെന്ന് സബലേങ്ക പ്രതികരിച്ചു. ഒരുപാട് കാലമായി ഈ ട്രോഫി താൻ സ്വപ്നം കാണുന്നു. ഒടുവിൽ അത് ലഭിച്ചിരിക്കുകയാണ്. നിങ്ങൾ സ്വപ്നം കാണുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ നേട്ടം നമ്മെ തേടിയെത്തുമെന്ന് സബലേങ്ക കൂട്ടിച്ചേർത്തു.
അമേരിക്കയുടെ എമ്മ നവാറോയെ സെമി ഫൈനലിൽ തോൽപിച്ചാണ് സബലേങ്ക തുടർച്ചയായ രണ്ടാം തവണയും യു.എസ് ഓപൺ ഫൈനലിലെത്തിയത്. സെറീന വില്യംസിനുശേഷം തുടർച്ചയായി രണ്ടാം തവണ യു.എസ് ഓപൺ ഫൈനലിലെത്തുന്ന വനിതാ താരമാണ് സബലേങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.