ബംഗളൂരു: 41 രഞ്ജി കിരീടങ്ങൾ, പ്രതിഭാ ധാരാളിത്തമുള്ള ടീം, ടൂർണമെന്റിലുടനീളം ചാമ്പ്യൻമാർക്കൊത്ത പ്രകടനം. കണക്കുകളിലും മൈതാനത്തും മുംബൈ തന്നെ മുമ്പൻ. എങ്കിലും മധ്യപ്രദേശ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും സംഘവും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 23 വർഷത്തിനുശേഷം ഫൈനലിലെത്തിയ ടീം ആദ്യ കിരീടമാണ് സ്വപ്നം കാണുന്നത്.
രഞ്ജിയിൽ മുംബൈയെയും വിദർഭയെയും കിരീടം ചൂടിച്ചയാളാണ് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്ററായ പണ്ഡിറ്റ്. വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന പണ്ഡിറ്റിന്റെ ശിക്ഷണത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് മധ്യപ്രദേശ് ടീം. കണിശമായ അദ്ദേഹത്തിന്റെ രീതികളും മികവാർന്ന ആസൂത്രണവും ടീമിനെ അച്ചടക്കമുള്ളതാക്കി. ബാറ്റിങ്ങിൽ വെങ്കടേഷ് അയ്യരുടെയും ബൗളിങ്ങിലെ കുന്തമുന ആവേശ് ഖാന്റെയും അഭാവം മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും മണിക്കൂറുകളോളം ബൗൾ ചെയ്യുന്ന ഇടകൈയൻ സ്പിന്നർ കുമാർ കാർത്തികേയയുടെ ഫോം ടീമിന് ഗുണം ചെയ്യും.
യശസ്വി ജയ്സ്വാൾ, സർഫറാസ് അഹമ്മദ്, അർമാൻ ജാഫർ തുടങ്ങിയ റൺവേട്ടക്കാരാണ് മുംബൈ ടീമിന്റെ കരുത്ത്. ഒപ്പം പണ്ഡിറ്റിന്റെ ശിക്ഷണത്തിൽ കളിച്ച കോച്ച് അമോൽ മജുംദാറിന്റെ ശിക്ഷണവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.