10000 മീറ്ററിൽ സ്വർണം നേടിയ സെലെമോൻ ബരേഗയുടെ ആഹ്ലാദം

ട്രാക്കുണർന്നു, ആദ്യ സ്വർണം എ​േത്യാപ്യക്ക്​; 10,000 മീറ്ററിൽ സെലെമോൻ ബരേഗ

​േടാക്യോ: ഒളിമ്പിക്​സിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്ക്​ നില​െമാരുക്കുന്ന അത്​ലറ്റിക്​സിന്‍റെ ട്രാക്കുണർന്ന​േപ്പാൾ ആദ്യസ്വർണം എ​േത്യാപ്യക്ക്​. പുരുഷന്മാരുടെ 10,,000 മീറ്ററിൽ എ​േത്യാപ്യയുടെ സെലെമോൻ ബരേഗയാണ്​  സുവർണത്തിളക്കത്തിലേറിയത്​. ​

27മിനിറ്റ്​ 43.22 സെക്കൻഡിലാണ്​ സെലെമോൻ ഒന്നാമനായി ഫിനിഷ്​ ചെയ്​തത്​. ഈയിനത്തിൽ വെള്ളിയും വെങ്കലവും ഉഗാണ്ടക്കാണ്​. ഉഗാണ്ടയുടെ ജോഷ്വ (27:43.63) ചെപ്​തേഗി വെള്ളി നേടിയപ്പോൾ നാട്ടുകാരനായ ജേക്കബ്​ കിപ്​ലിമോക്കാണ്​ (27:43.88) വെങ്കലം. 

Tags:    
News Summary - Ethiopia's Selemon Barega won 10,000m gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.