ടോകിയോ: ഒളിമ്പിക് ഹോക്കി ചരിത്രത്തിൽ പുതുയുഗപ്പിറവിയായി ഇന്ത്യൻ വനിതകൾക്ക് സെമി പ്രവേശം. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുർജിത് കൗർ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്പറുകാരായ ആസ്ട്രേലിയയെ ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയിൽ അർജന്‍റീനയാണ് എതിരാളികൾ.
പൂൾ എയിൽ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ ബി ചാമ്പ്യന്മാർക്കെതിരെ മികച്ച കളിയാണ് കെട്ടഴിച്ചത്. തുടക്കംമുതൽ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം നിറഞ്ഞ നീലക്കുപ്പായക്കാർ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22ാം മിനിറ്റിലാണ് െപനാൽറ്റി ഗോളാക്കി ഗുർജിത് കൗർ ഇന്ത്യയെ വിജയപീഠമേറ്റിയ ഗോൾ നേടിയത്.
തിരിച്ചടിക്കാൻ പറന്നുനടന്ന എതിരാളികളെ വട്ടമിട്ടുപിടിച്ച് സവിത പൂനിയയുടെ നേതൃത്വത്തിൽ പ്രതിരോധക്കോട്ട കാത്ത പിൻനിരക്കാർ കൂടി മികവു തെളിയിച്ചതാണ് ഇന്ത്യക്ക് കരുത്തായത്. ഏഴു പെനാൽറ്റി ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാൻ ആസ്ട്രേലിയക്കായില്ല.
ജർമനിയെ ഏകപക്ഷീയമായ മൂന്നു േഗാളിന് വീഴ്ത്തിയാണ് അർജന്‍റീന ഇന്ത്യക്കെതിരെ സെമി കളിക്കാനൊരുങ്ങുന്നത്. ഇതോടെ, ഹോക്കി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷൻമാരും വനിതകളും ഒളിമ്പിക് സെമി കളിക്കുകയെന്ന അപൂർവ നേട്ടവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.