Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പിറന്നത്​ പുതുചരിത്രം; ഒളിമ്പിക്​സ്​ വനിത ഹോക്കിയിൽ ഇന്ത്യ ഇതാദ്യമായി സെമിയിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightപിറന്നത്​ പുതുചരിത്രം;...

പിറന്നത്​ പുതുചരിത്രം; ഒളിമ്പിക്​സ്​ വനിത ഹോക്കിയിൽ ഇന്ത്യ ഇതാദ്യമായി സെമിയിൽ

text_fields
bookmark_border

ടോകിയോ: ഒളിമ്പിക്​ ഹോക്കി ചരിത്രത്തിൽ പുതുയുഗപ്പിറവിയായി​ ഇന്ത്യൻ വനിതകൾക്ക്​ സെമി പ്രവേശം. ഓയ്​ ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുർജിത്​ കൗർ നേടിയ ഏക ഗോളിനാണ്​ ലോക രണ്ടാം നമ്പറുകാരായ ആസ്​ട്രേലിയയെ ഇന്ത്യൻ വനിതകൾ വീഴ്​ത്തിയത്​. ഇതോടെ, ​ടീം​ മെഡലിനരി​കെയെത്തി. സെമിയിൽ അർജന്‍റീനയാണ്​ എതിരാളികൾ.

പൂൾ എയിൽ നാലാമതെത്തി നോക്കൗട്ട്​ യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ ബി ചാമ്പ്യന്മാർക്കെതിരെ മികച്ച കളിയാണ്​ കെട്ടഴിച്ചത്​. തുടക്കംമുതൽ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം നിറഞ്ഞ നീലക്കുപ്പായക്കാർ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22ാം മിനിറ്റിലാണ്​ ​െപനാൽറ്റി ഗോളാക്കി ഗുർജിത്​ കൗർ ഇന്ത്യയെ വിജയപീഠമേറ്റിയ​ ഗോൾ നേടിയത്​.

തിരിച്ചടിക്കാൻ പറന്നുനടന്ന എതിരാളികളെ വട്ടമിട്ടുപിടിച്ച്​ സവിത പൂനിയയുടെ നേതൃത്വത്തിൽ പ്രതിരോധക്കോട്ട കാത്ത പിൻനിരക്കാർ കൂടി മികവു തെളിയിച്ചതാണ്​ ഇന്ത്യക്ക്​ കരുത്തായത്​. ഏഴു പെനാൽറ്റി ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാൻ ആസ്​ട്രേലിയക്കായില്ല.

ജർമനിയെ ഏകപക്ഷീയമായ മൂന്നു ​േഗാളിന്​ വീഴ്​ത്തിയാണ്​ അർജന്‍റീന ഇന്ത്യക്കെതിരെ സെമി കളിക്കാനൊരുങ്ങുന്നത്​. ഇതോടെ, ഹോക്കി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷൻമാരും വനിതകളും ഒളിമ്പിക്​ സെമി കളിക്കുകയെന്ന അപൂർവ നേട്ടവുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tokyo Olympics 2021: India women create historyOlympic hockey semifinals
News Summary - Tokyo Olympics 2021: India women create history by entering maiden Olympic hockey semifinals
Next Story