ഇളവനിൽ, അപൂർവി

ഷൂട്ടിങ്ങിൽ ലോക ഒന്നാം നമ്പറുകാരിക്കും മെഡലില്ല; ഇന്ത്യക്ക്​ നിരാശ

ടോക്യോ: ഒളിമ്പിക്​സിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക്​ നിരാശ ദിനം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ഇളവേനിൽ വാളറിവേനും അപൂർവി ചന്ദേലക്കും 10 മീറ്റർ എയർ റൈഫിളിൽ മെഡൽ റൗണ്ടിലേക്ക്​ മുന്നേറാനായില്ല. ഇരുവർക്കും 16, 36 സ്​ഥാനങ്ങളാണ്​ നേടാനായത്​.

യോഗ്യത റൗണ്ടിൽ 626.5 പോയിന്‍റാണ് ലോക ഒന്നാം നമ്പർ താരമായ ഇളവനിലിന്​ ​നേടാനായത്​. ചന്ദേലക്ക്​ 621.9 പോയിന്‍റാണ്​ ലഭിച്ചത്​. ഇതോടെ ഇരുവർക്കും എട്ട്​ പേർ ഉൾപെടുന്ന മെഡൽ റൗണ്ടിന്​​ യോഗ്യത നേടാനായില്ല.

അതേ സമയം ജുഡോയിലെ ഇന്ത്യയുടെ ഏകപ്രതീക്ഷയായ സുശീല ദേവി പുറത്തായി. ഹംഗറിയുടെ ഇവ സെർനോവിക്കിയോട്​ 0-10നാണ്​ സുശീല ദേവി ആദ്യ റൗണ്ടിൽ തോറ്റത്​. സുശീലയുടെ കന്നി ഒളിമ്പിക്​ അങ്കമായിരുന്നു ഇത്​. എന്നാൽ ഇവ ലണ്ടൻ ഒളിമ്പിക്​സിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.

ടോക്യോ ഒളിമ്പിക്​സിലെ ആദ്യ സ്വർണം 10 മീറ്റർ എയർറൈഫിൾസ് ഇനത്തിലൂടെ ചൈന സ്വന്തമാക്കി​. ചൈനയുടെ യാങ്​ കിയാനാണ് ആദ്യ സ്വർണം വെടിവെച്ചിട്ടത്. താരം ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​. റഷ്യ വെള്ളിയും സ്വിറ്റ്​സർലൻഡ്​ വെങ്കലവും നേടി.

Tags:    
News Summary - Tokyo Olympics: Elavenil and Apurvi fail to qualify for medal round in women's 10m air rifle Big blow to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.