ഷൂട്ടിങ്ങിൽ ലോക ഒന്നാം നമ്പറുകാരിക്കും മെഡലില്ല; ഇന്ത്യക്ക് നിരാശ
text_fieldsടോക്യോ: ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് നിരാശ ദിനം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ഇളവേനിൽ വാളറിവേനും അപൂർവി ചന്ദേലക്കും 10 മീറ്റർ എയർ റൈഫിളിൽ മെഡൽ റൗണ്ടിലേക്ക് മുന്നേറാനായില്ല. ഇരുവർക്കും 16, 36 സ്ഥാനങ്ങളാണ് നേടാനായത്.
യോഗ്യത റൗണ്ടിൽ 626.5 പോയിന്‍റാണ് ലോക ഒന്നാം നമ്പർ താരമായ ഇളവനിലിന് നേടാനായത്. ചന്ദേലക്ക് 621.9 പോയിന്‍റാണ് ലഭിച്ചത്. ഇതോടെ ഇരുവർക്കും എട്ട് പേർ ഉൾപെടുന്ന മെഡൽ റൗണ്ടിന് യോഗ്യത നേടാനായില്ല.
അതേ സമയം ജുഡോയിലെ ഇന്ത്യയുടെ ഏകപ്രതീക്ഷയായ സുശീല ദേവി പുറത്തായി. ഹംഗറിയുടെ ഇവ സെർനോവിക്കിയോട് 0-10നാണ് സുശീല ദേവി ആദ്യ റൗണ്ടിൽ തോറ്റത്. സുശീലയുടെ കന്നി ഒളിമ്പിക് അങ്കമായിരുന്നു ഇത്. എന്നാൽ ഇവ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം സ്വന്തമാക്കിയിരുന്നു.
ടോക്യോ ഒളിമ്പിക്സിലെ ആദ്യ സ്വർണം 10 മീറ്റർ എയർറൈഫിൾസ് ഇനത്തിലൂടെ ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാനാണ് ആദ്യ സ്വർണം വെടിവെച്ചിട്ടത്. താരം ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. റഷ്യ വെള്ളിയും സ്വിറ്റ്സർലൻഡ് വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.