ദോഹ: വലിയ പെരുന്നാളും വെള്ളിയാഴ്ചയുമെന്നപോലെയാണ് ഖത്തറിലെ ഫുട്ബാൾ പ്രേമികൾക്ക് ഈ ദിവസം. ഖത്തറിെൻറ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ അമീർ കപ്പിെൻറ കലാശപ്പോരാട്ടവും ലോകകപ്പിെൻറ ആറാമത്തെ വേദിയായ തുമാമ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനവുമായി കളിയുടെ പെരുന്നാൾ രാവ്. രാത്രി ഏഴിന് തുമാമ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കുന്ന മത്സരത്തിൽ പ്രാദേശിക ഫുട്ബാളിലെ കരുത്തരായ അൽ സദ്ദും അൽ റയ്യാനും മാറ്റുരക്കും. അമീർ കപ്പിെൻറ 49ാമത് പതിപ്പിെൻറ ഫൈനൽ അങ്കത്തിനാണ് വേദിയാവുന്നത്.
അമ്പരപ്പിക്കുന്ന നിർമാണ വൈഭവംകൊണ്ട് ഇതിനകം ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികളുടെയും താരങ്ങളുടെയും കൈയടി നേടിയ കളിമുറ്റമാണ് തുമാമ സ്റ്റേഡിയം.
പരമ്പരാഗത സ്റ്റേഡിയം സങ്കൽപങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന കളിയിടം, ഖത്തറിെൻറ പാരമ്പര്യവും പൈതൃകവും കാഴ്ചയിൽതന്നെ പ്രകടമാക്കിയാണ് കാൽപന്തു ലോകത്തെ വരവേൽക്കുന്നത്. ഇന്ന് ഈ കളിയിടം ലോകത്തിനു മുമ്പാകെ തുറന്നുനൽകുകയാണ്. വിശ്വമേളയെ വരവേൽക്കാൻ ഒരുങ്ങുന്ന ഫുട്ബാൾ ലോകത്തിന് അതിശയത്തിെൻറ െചപ്പുതുറന്നുനൽകുന്ന നിമിഷം.
2022 നവംബർ 21ന് ആരംഭിക്കുന്ന ലോകകപ്പിനായി എട്ട് വേദികളാണ് ഖത്തർ തയാറാക്കുന്നത്. ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, അൽ വക്റയിലെ അൽ ജനുബ് സ്റ്റേഡിയം, എജുക്കേഷനൽ സിറ്റി സ്റ്റേഡിയം, അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ ഖോറിലെ അൽ ബയ്ത് സ്റ്റേഡിയം എന്നിവ ഇതിനകം പണി പൂർത്തിയായിക്കഴിഞ്ഞു. മറ്റു രണ്ടു വേദികളായ റാസ് അബൂഅബൂദ് സ്റ്റേഡിയവും ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയവും ഫിനിഷിങ് പോയൻറിലാണ്.
ഈ വർഷം നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പോടെ അൽ ബെയ്തും റാസ് അബൂ അബൂദും ഉദ്ഘാടനം ചെയ്യപ്പെടും.
അതിനു മുന്നോടിയായാണ് അൽ തുമാമയുടെ കാൽപന്ത് ലോകത്തിനു മുമ്പായെ മിഴി തുറക്കുന്നത്. ലുസൈൽ ഡിസംബറോടെ നിർമാണം പൂർത്തിയാവുമെങ്കിലും അടുത്തവർഷമാകും ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
തുമാമ ഇന്ന് നിറഞ്ഞുതുളുമ്പും. കോവിഡ് കാരണം എല്ലാം അടച്ചുപൂട്ടിയിട്ട 18 മാസത്തിൽ നിന്നും ഖത്തറിലെ സ്വദേശികളുടെയും വിദേശികളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ ദിനം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സ്റ്റേഡിയത്തിൽ 40,000 പേർക്ക് പ്രവേശനം നൽകുമെന്ന് സംഘാടകർ അറിയിച്ചു. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കു മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനം.
മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കുകയും വേണം. ഇഹ്തിറാസ് ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് പരിശോധിച്ച ശേഷമായിരുക്കും സ്റ്റേഡിയത്തിലേക്ക് കടത്തിവിടുക.
മത്സരത്തിന് മൂന്നു മണിക്കൂർ മുമ്പായി, അഥവാ വൈകുന്നേരം നാല് മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
കാർ, ടാക്സി, പൊതുഗതാഗത സംവിധാനങ്ങൾ വഴി കാണികൾക്ക് സ്റ്റേഡിയത്തിലെത്താം.
മൂന്ന് മണിമുതൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ തുറന്നു നൽകും. അവസാന മണിക്കൂറിലെ തിരക്ക് ഒഴിവാക്കാൻ കാണികൾ നേരേത്ത സ്റ്റേഡിയത്തിലെത്താൻ ശ്രമിക്കണമെന്ന് സംഘാടകർ നിർദേശിച്ചു. പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ദോഹ മെട്രോയിലും മെട്രോ ലിങ്ക് സർവിസിലും ഫാൻ ഐ.ഡി ഉപയോഗിച്ച് സൗജന്യമായി യാത്രചെയ്യാം.
സ്റ്റേഡിയത്തിലേക്ക് അനുമതിയില്ല
റേഡിയോ ട്രാൻസ്മിറ്റർ ഉപകരണങ്ങൾ
ഭക്ഷണങ്ങളും പാനീയങ്ങളും
ൈഗ്ലഡർ, ഡ്രോൺ, പട്ടങ്ങൾ
തീപ്പെട്ടി, ലൈറ്ററുകൾ
പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകൾ
കാമറ റെക്കോഡിങ് ഉപകരണങ്ങൾ
ബാഗുകൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
12നു താഴെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കൂ. 15 മിനിറ്റിനുള്ളിൽ ലഭ്യമാവുന്ന റാപിഡ് പരിശോധന ഫലം മതിയാവും. മത്സരത്തിന് 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ആയിരിക്കണം.
എവിടെ പാർക്ക് ചെയ്യണം?
സ്വന്തം വാഹനത്തിൽ സ്റ്റേഡിയത്തിലേക്ക് വരുന്നവർ എവിടെ പാർക്ക് ചെയ്യണം? അൽ തുമാമ സ്റ്റേഡിയത്തിനരികിലെ റോഡുകൾ അടച്ചിട്ടതാണെങ്കിലും സമീപത്തായി പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് കാറ്റഗറി അനുസരിച്ച് ചിത്രത്തിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ വാഹന പാർക്കിങ്ങിലേക്കുള്ള വഴി തെളിയും. വി.വി.ഐ.പി, സ്കൈബോക്സ്, മീഡിയ എന്നിവർക്ക് സ്റ്റേഡിയത്തോട് ചേർന്നാണ് പാർക്കിങ്. ഹോസ്പിറ്റാലിറ്റി ലോഞ്ച് ടിക്കറ്റുള്ളവർക്ക് സ്റ്റേഡിയത്തിനു പുറത്ത് ഇ റിങ് റോഡിലെ പ്രത്യേക ഏരിയിൽ പാർക്കിങ് സൗകര്യമുണ്ട്. ജനറൽ ടിക്കറ്റുള്ളവർക്ക് എഫ് റിങ് റോഡിനരികിലെ പാർക്കിങ് ഏരിയയാണ് മാറ്റിവെച്ചത്. ചിത്രത്തിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിങ് ഏരിയയിലേക്ക് കൃത്യമായി പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.