ദുബൈ: നിർമാണ വ്യവസായത്തിലെ 3ഡി പ്രിന്റിങ് മേഖലയിൽ സർട്ടിഫിക്കേഷൻ മാർക്ക് പതിക്കുന്ന നൂതന സംവിധാനത്തിന് തുടക്കമിട്ട് ദുബൈ മുനിസിപ്പാലിറ്റി. യു.എ.ഇയിൽ അംഗീകാരമുള്ള കമ്പനികളിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് മിശ്രിതം ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്താനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിക്കപ്പെടുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന 3ഡി പ്രിന്ററുകൾക്ക് സർട്ടിഫിക്കേഷൻ മാർക്കിങ് സംവിധാനം സ്വീകരിക്കുകയും നൂതനവും സുസ്ഥിരവുമായ നിർമാണ സാങ്കേതിക വിദ്യയെ നിയന്ത്രിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നഗരമെന്ന നിലയിൽ ദുബൈയുടെ മുൻനിര സ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഈ ചുവടുവെപ്പ് നിർണായകമാണെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. 3ഡി പ്രിന്റിങ് പോലുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യകളെ സംയോജിപ്പിക്കുന്നതിലൂടെ നിർമാണ മേഖലയിലെ പിഴവുകളുടെ സാധ്യത കുറക്കാനാവും. കൂടാതെ വെള്ളം, സിമന്റ് തുടങ്ങിയ മിശ്രിതങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെയും പ്രകൃതി വിഭവങ്ങളുടെയും പാഴാക്കൽ കുറച്ച് കുറഞ്ഞ മനുഷ്യശേഷി ഉപയോഗിച്ച് ജോലി പൂർത്തിയാക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.