ടെക് ഭീമൻ മൈക്രോസോഫ്റ്റ് ആഗോളതലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് 1,500 ഡോളർ(1.12 ലക്ഷം രൂപ) പാൻഡമിക് ബോണസായി നൽകുന്നു. 2021 മാർച്ച് 31നോ അതിന് മുേമ്പാ ജോലിയിൽ പ്രവേശിച്ച കോർപറേറ്റ് വൈസ് പ്രസിഡൻറിന് താഴേക്കുള്ള എല്ലാ തൊഴിലാളികൾക്കും 'മഹാമാരി ബോണസ്' ലഭിക്കും.
ഒരു ആഭ്യന്തര സർക്കുലർ വഴിയാണ് ജീവനക്കാരെ ടെക് ഭീമൻ ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ തീരുമാനത്തിെൻറ ഗുണം ലഭിക്കാൻ പോകുന്നത് 1.75 ലക്ഷത്തിലധികം ആളുകൾക്കാണ്. 'കമ്പനി പൂർത്തിയാക്കിയ വെല്ലുവിളി നിറഞ്ഞതും അതുല്യവുമായ ഇൗ സാമ്പത്തിക വർഷത്തിൽ തൊഴിലാളികൾക്കുള്ള അംഗീകാരമാണ് ബോണസെന്ന്' മൈക്രോസോഫ്റ്റ് സർക്കുലറിൽ പറയുന്നു.
മണിക്കൂർ അനുസരിച്ചും പാർട് ടൈം ആയും ജോലി ചെയ്യുന്നവർക്ക് പോലും ബോണസ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് വേണ്ടി മാത്രം മൈക്രോസോഫ്റ്റ് ചിലവിടുന്നത് 20 കോടി ഡോളറാണ്. കമ്പനിയുടെ രണ്ട് ദിവസത്തെ ലാഭത്തിന് തുല്യമാണിത്. അതേസമം മൈക്രോസോഫ്റ്റിെൻറ കീഴിലുള്ള ലിങ്ക്ഡ്ഇൻ, ഗിതബ്, സെനിമാക്സ് പോലുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ബോനസ് ലഭിക്കില്ല.
മറ്റൊരു ടെക് ഭീമനായ ഫേസ്ബുക്കും ഇൗയടുത്ത് അവരുടെ 45000 ജീവനക്കാർക്ക് ബോണസായി 1000 ഡോളർ പ്രഖ്യാപിച്ചിരുന്നു. ആമസോണും 300 ഡോളർ മൂല്യമുള്ള ഹോളിഡേ ബോണസ് തൊഴിലാളികൾക്ക് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.