ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുന്ന സെയിലിലെ ഒരുപിടി മികച്ച ഡീലുകൾ പുറത്തുവിട്ട് ആമസോൺ. ഐ ഫോൺ 13 ഉൾപ്പെട്ടിരിക്കുന്ന ഈ ഡീലിലെ മറ്റ് ഡീലുകൾ അറിയാം. ഈ ഡീലകുൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടങ്ങിയതിന് ശേഷമാണ് ലഭിക്കുക. അതിന് മുമ്പ് നിങ്ങൾക്ക് ആവശ്യമുള്ളതാണെങ്കിൽ കാർട്ടിൽ ആഡ് ചെയ്ത് ഇടാം.
സാംസങ്ങിന്‍റെ ടാബ്ലെറ്റുകൾ മറ്റുള്ള ടാബുകളെക്കാൾ കുറച്ചുകൂടി യൂസർ ഫ്രണ്ടിലായണെന്നും അതൊടൊപ്പം നിലവാരവുമുള്ളതാണെന്നും ഒരുപാട് അഭിപ്രായങ്ങളുുണ്ടാവാറുണ്ട്. 27 സെന്‍റിമീറ്ററോളം വലുപ്പമുള്ള ഡിസ്പ്ലയാണ് ഈ ടാബിൽ വരുന്നത്. എക്സിനോസ് 1389 ചിപ് ഇതിന് മികച്ച പെർഫോർമൻസ് നൽകുമെന്ന് വാദിക്കുന്നു. എട്ട് എം.പിയുടെ റിയർ കാമറയും 12 എം.പി അൾട്രാ വൈഡ് ഫ്രണ്ട് കാമറയും ഇതിനുണ്ട്. 8000 എം.എ. എച്ച് ബാറ്ററിയാണ് ഈ ടാബിന്‍റെ മറ്റൊരു പ്രത്യേകത.
2) എച്ച് പി പവിലിയൺ 16 ലാപ്ടോപ്പ്-Click Here To Buy
മൈക്ക്രോ എഡ്ജ് ഡിസ്പ്ലേയിൽ എത്തുന്ന എച്ച് പി യുടെ ഈ ലാപ്ടോപ്പ് നിങ്ങളുടെ പ്രൊഡക്ടിവിറ്റി ഉയർത്താൻ സഹായിക്കും. മൈക്ക്രോ എഡ്ജ് ഡിസ്പ്ലേ ആയത് കൊണ്ട് തന്നെ മികച്ച വ്യൂയിങ് ക്വാളിറ്റിയും ഇത് നൽകും. ഫാസ്റ്റ് ചാർജിങ്ങും അതുപോലെ തന്നെ ലോങ് ലൈഫ് ബാറ്ററിയും ഈ ലാപ്പിനെ ആകർഷണീയമാക്കുന്നു.
ഏറ്റവും മികച്ച മാക്ബുക്ക് ഡീലുകളിൽ ഒന്നായിരിക്കും M1 എയർ മാക്ബുക്ക്. 50,000 രൂപക്കും താഴെയായിരിക്കും ഈ മാക്ബുക്ക് ലഭിക്കുക. ഏറ്റവും ആദ്യത്തെ മാക്ബുക്കുകളിൽ ഒന്നാണ് ഇതെങ്കിലും ഒരു മാക്ബുക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നും മികച്ച ഓപ്ഷൻ തന്നെയായിരിക്കും ഇത്. മികച്ച പ്രകടനവും അതിനൊത്ത ബാറ്ററി ലൈഫും ഈ മാക്ബുക്ക് നൽകും.
ഐ ഫോൺ സീരീസ് 16ൽ എത്തിയെങ്കിലും 13, 14, 15 ഒക്കെയും തന്നെ ഇപ്പോഴും മികച്ച മാർക്കറ്റ് വാല്യു ഉള്ളവയാണ്. വമ്പിച്ച ഓഫറിലാണ് ഐ ഫോൺ 13 ഈ സെയിലിൽ ലഭിക്കുന്നത്. കിങ് ഓഫ് ഓൾ ദി ഡീൽ എന്നാണ് ആമസോൺ പോലും ഇതിനെ പരിചയപ്പെടുത്തുന്നുത്. നിങ്ങൾ ഒരു ഐ ഫോൺ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതായിരിക്കും ഏറ്റവും മികച്ച അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.