ദുബൈ: കാഴ്ചയില്ലാത്ത ഉപഭോക്താക്കൾക്ക് ഇനി ഇത്തിസലാത്ത് സംസാരിക്കുന്ന ബില്ല് സംവിധാനം ഒരുക്കും. 101എന്ന നമ്പറിൽ വിളിച്ചോ റീടെയിൽ സ്റ്റോറുകളോ സന്ദർശിച്ച് സൗജന്യമായി ഇൗ സേവനം സാധ്യമാക്കാം. എല്ലാ മാസവും ഇത്തിസലാത്തിൽ നിന്ന് വിളിച്ച് ബില്ല് സംബന്ധമായ വിശദാംശങ്ങളെല്ലാം അവരെ അറയിക്കും. ഇംഗ്ലിഷിലും അറബിയിലും ഇൗ സേവനം ലഭ്യമാണ്. എല്ലാവർക്കും തുല്യ അവസരവും സേവനവും ഉറപ്പാക്കുക എന്ന തുടക്കം മുതലേ ഉള്ള ലക്ഷ്യത്തിെൻറ ഭാഗമാണ് ഇൗ സംവിധാനമെന്ന് സി.സി.ഒ ഖാലിദ് ഇൽഖൂലി വ്യക്തമാക്കി. മൊബൈൽ^ഫിക്സഡ് ഉപഭോക്താക്കൾക്ക് ഇൗ സൗകര്യം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക്: etisalat.ae/talkingbill.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.