ഫോണിനോ പി.സിക്കോ ലാപ്പിനോ എന്തു പ്രശ്നം വന്നാലും പരിഹാരമായി റീസ്റ്റാർട്ട് നിർദേശിക്കുന്ന ഒരു ‘വിദഗ്ധൻ’ സുഹൃത്ത് നമുക്കെല്ലാവർക്കും കാണും. എന്നാൽ, ഒരു റീസ്റ്റാർട്ടിലെന്തിരിക്കുന്നു എന്നു ചോദിക്കാൻ വരട്ടെ. ആഴ്ചയിലൊരിക്കലെങ്കിലും മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് ചില സ്പൈ സോഫ്റ്റ് വെയറുകളിൽനിന്ന് രക്ഷനൽകുമെന്നാണ് അമേരിക്കൻ നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻ.എസ്.എ) മുന്നറിയിപ്പ് നൽകുന്നത്. ഫോണുകൾ ചോർത്തുന്നുവെന്ന്, ടെക് ആക്ടിവിസ്റ്റ് എഡ്വേഡ് സ്നോഡൻ ആരോപണമുന്നയിച്ച അതേ ഏജൻസി തന്നെയാണ് ഇക്കാര്യം പറയുന്നത് എന്ന കൗതുകം കൂടിയുണ്ട് ഇതിൽ. എൻ.എസ്.എ വർഷങ്ങൾക്കു മുമ്പ് തയാറാക്കിയതും ഫോബ്സ് മാസിക ഈയിടെ പുറത്തുവിട്ടതുമായ രേഖയിലാണ് ഇക്കാര്യം പറയുന്നത്. പഴയതാണെങ്കിലും പലതും ഇന്നും പ്രസക്തമാണെന്ന് വിദഗ്ധർ പറയുന്നു. പെഗസസ് പോലുള്ള സ്പൈവെയറുകളുടെ ആക്രമണത്തിൽനിന്നുവരെ ചിലപ്പോൾ രക്ഷപ്പെടുത്തിയേക്കാമെന്നാണ് എൻ.എസ്.എ രേഖ പറയുന്നത്. മെമ്മറി ശരിപ്പെടുത്താനും ചില ആപ്പുകളുടെ ശല്യപ്പെടുത്തലുകളിൽനിന്ന് മുക്തിനേടാനും റീസ്റ്റാർട്ട് ഉപകരിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.