ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇല്ളെങ്കിലും പ്രിസ്മയില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് കലാരൂപമാക്കാന്‍ വഴിയൊരുങ്ങി. ഐഫോണിലെ v2.4 എന്ന പുതിയ വെര്‍ഷനിലാണ് ഓഫ് ലൈനിലും ചിത്രങ്ങള്‍ എഡിറ്റു ചെയ്യാനാവുക. പ്രചാരം വര്‍ധിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഓഫ്ലൈനിലും ചിത്രങ്ങള്‍ എഡിറ്റു ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തുടക്കത്തില്‍ എല്ലാ ഫില്‍ട്ടറുകളും ഓഫ്ലൈനില്‍ ലഭിക്കില്ല. 16 ഫില്‍ട്ടറുകളാണ് കിട്ടുക. പിന്നീട് മറ്റ് ഫില്‍ട്ടറുകള്‍ കൂടി എത്തും. ആപ്പിളിന്‍െറ ആപ്സ്റ്റോറിലാണ് പുതിയ അപ്ഡേഷന്‍ എത്തിയത്. ആന്‍ഡ്രോയില്‍ താമസിയാതെ എത്തും.
നമ്മള്‍ കൊടുക്കുന്ന ഫോട്ടോകള്‍ നേരത്തെ പ്രിസ്മയുടെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി എഡിറ്റ് ചെയ്ത് തിരികെ ഡൗണ്‍ലോഡ് ചെയ്ത നല്‍കുകയായിരുന്നു. ഇതിന് ഏറെ സമയമമെടുത്തിരുന്നു. ഇനി അതുവേണ്ടാത്തതിനാല്‍ ഡാറ്റയും സമയവും ലാഭിക്കാം. പക്ഷെ സ്മാര്‍ട്ട്ഫോണിന്‍െറ പ്രോസസിങ് ശേഷിക്കനുസരിച്ചാകും സമയം തീരുമാനിക്കപ്പെടുക. ശേഷി കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ വെച്ച് കുറഞ്ഞ സമയംകൊണ്ട് ഫോട്ടോ എഡിറ്റ് ചെയ്ത് കിട്ടില്ളെന്ന് സാരം. അതായത് ആപ്പിള്‍ ഐഫോണ്‍ 6 എസിന് ആറു സെക്കന്‍ഡാണ് എഡിറ്റിങ്ങിന് വേണ്ടത്. ഐഫോണ്‍ 6 കുറച്ചുകൂടി സമയം എടുക്കും. കൂടാതെ എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ചോരുമോയെന്ന ഭീതിയും ഇതോടെ അവസാനിച്ചു.
ഈ സെര്‍വറുകള്‍ ഇനി പ്രിസ്മയുടെ തനത് വീഡിയോ സൃഷ്ടിക്കാനാണ് ഉപയോഗിക്കുക. പ്രിസ്മ വീഡിയോ എഡിറ്റിങ് വൈകാതെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് പ്രിസ്മയുടെ അണിയറക്കാര്‍. ഒരു ഫോട്ടോ ഇത്തരത്തില്‍ പ്രിസ്മ ചിത്രമാക്കി മാറ്റാന്‍ സ്മാര്‍ട്ട്ഫോണിന്‍െറ ഗ്രാഫിക്സ് പ്രോസസിങ് ശേഷിയുടെ 60 മടങ്ങ് കൂടുതല്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ വേണമായിരുന്നു. ഓരോ മിനിട്ടിലും 35,000 ഫോട്ടോകളാണ് കലാചിത്രങ്ങളാക്കുന്നത്. അതിനാല്‍ പ്രിസ്മ ലാബില്‍ ആയിരക്കണക്കിന് ഗ്രാഫിക്സ് പ്രോസസറുകളാണ് വേണ്ടിവന്നിരുന്നത്. ഈ ഒരു തലവേദന ഒഴിവാക്കാനാണ് ഓഫ്ലൈന്‍ എഡിറ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്.
പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്‍റിങ്ങുകളുടെ രൂപത്തില്‍ പ്രിസ്മയുടെ ന്യൂറല്‍ നെറ്റ്വര്‍ക്കാണ് ചിത്രങ്ങളെ കലാസൃഷ്ടികളാക്കി മാറ്റുന്നത്. ലോകത്ത് 52 ദശലക്ഷം പേര്‍ പ്രിസ്മ ഇന്‍സ്റ്റാള്‍ ചെയ്തതായാണ് കണക്ക്. ദിവസവും നാല് ദശലക്ഷം ആളുകള്‍ ആപ് ഉപയോഗിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.