സോഷ്യല്‍മീഡിയകളില്‍ പ്രിസ്മ (Prisma) ചിത്രങ്ങളുടെ കുത്തൊഴുക്കാണ്. ഐഫോണുകളുടെ മാത്രം കുത്തകയായിരുന്ന പ്രിസ്മ ആപ്പിന്‍െറ ബീറ്റ പതിപ്പ് (പരീക്ഷണ) ആന്‍ഡ്രോയിഡ് ഫോണുകളിലും ഉടനത്തെുമെന്നാണ് സൂചനകള്‍. ഈ പരീക്ഷണത്തിന്‍റ ഭാഗമാകാന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ http://prisma-ai.com/ എന്ന വെബ്സൈറ്റില്‍ പോയി ഏറ്റവും താഴെ കാണുന്ന Sign up for news എന്ന ലിങ്കില്‍ ക്ളിക് ചെയ്യണം. അപ്പോള്‍ വരുന്ന പോപ്പപ് മെനുവില്‍ പേരും ഇമെയില്‍ വിലാസവും നല്‍കണം. തുടര്‍ന്ന് Thank you! Please, check your email for confirmation letter എന്ന അറിയിപ്പ് ലഭിക്കും. പിന്നീട് ഇ മെയിലിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കും. ക്ഷണപത്രം ലഭിക്കുന്നവര്‍ക്ക് മാത്രമേ ബീറ്റ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.
നീരസവുമായി ആന്‍ഡ്രോയിഡ് ഉടമകള്‍
അഞ്ചാഴ്ചകൊണ്ട് 40ലേറെ രാജ്യങ്ങളില്‍ 75 ലക്ഷം ഐഫോണ്‍ ഉടമകളാണ് ഐഒഎസ് ആപ് ഡൗണ്‍ലോഡ് ചെയ്തത്. 15 ലക്ഷം ദിവസ ഉപയോക്താക്കളാണുള്ളത്. വീഡിയോ സൗകര്യം, 360 ഡിഗ്രി പ്രിസ്മ ചിത്രം, ഫോട്ടോകളെ ഡിജിറ്റല്‍ കലാസൃഷ്ടിയാക്കാനുള്ള വിദ്യ തുടങ്ങിയ നിരവധി സവിശേഷതകള്‍ പ്രിസ്മയില്‍ താമസിയാതെ എത്തുമെന്ന് അണിയറ ശില്‍പികള്‍ പറയുന്നു.
ഐഫോണുകളില്‍ മാത്രമേ ഈ ഫോട്ടോ എഡിറ്റിങ് ആപ് ലഭിക്കൂ എന്നതിനാല്‍ ആന്‍ഡ്രോയിഡ് ഫോണുടമകള്‍ അല്‍പം അസൂയകലര്‍ന്ന നീരസത്തോടെയാണ് പ്രിസ്മ ചിത്രങ്ങളെ നോക്കിയിരുന്നത്. ആന്‍ഡ്രോയിഡ് ഫോണുള്ളവര്‍ ഐഫോണുള്ളവരെ തേടിപ്പിടിച്ച് ഫോട്ടോ അയച്ചു നല്‍കി പ്രിസ്മയിലിട്ട് മിനുക്കി തിരികെ അയപ്പിച്ച് ഫേസ്ബുക്, ട്വിറ്റര്‍, വാട്സ്ആപ് പ്രൊഫൈല്‍ പിക്ചര്‍ ആക്കുന്ന തിരക്കിലായിരുന്നു. അല്ലാത്തവര്‍ പ്ളേ സ്റ്റോറില്‍ തപ്പിപ്പിടിച്ച് ഏതെങ്കിലും ഫോട്ടോ എഡിറ്റിങ് ആപ് ഡൗണ്‍ലോഡ് ചെയ്ത് പെയിന്‍റിങ് പോലെയാക്കി പോസ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
റഷ്യക്കാരനായ അലക്സി മൊയ്സീന്‍കോവ് എന്ന 25കാരനും നാലു സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ആപ് വികസിപ്പിച്ചത്. ഐഒഎസ് എട്ട് മുതലുള്ള ഓപറേറ്റിങ് സിസ്റ്റമുള്ള ഐഫോണിലാണ് പ്രിസ്മ പ്രവര്‍ത്തിച്ചിരുന്നത്. ഐഫോണിലെ ആപ് സ്റ്റോറില്‍ മാത്രമായിരുന്നു ലഭ്യം.
കലക്ക് പിന്നിലെ തല
വാന്‍ഗോഗിന്‍െറയും പിക്കാസോയുടെയും പെയിന്‍റിങ് പോലെ മനോഹരമാണ് പ്രിസ്മയിലിട്ട് മിനുക്കിയ പ്രൊഫൈല്‍ ചിത്രങ്ങള്‍. മറ്റു ഫോട്ടോ എഡിറ്റിങ് ആപ്പുകളെ പോലെ ഫില്‍ട്ടര്‍ ഉപയോഗിച്ച് ചിത്രങ്ങളുടെ നിറവും വ്യക്തതയും മാറ്റുകയല്ല പ്രിസ്മ ചെയ്യുന്നത്. ഓരോ ഫോട്ടോയുടെയും മര്‍മം തിരിച്ചറിഞ്ഞ് പുതിയ ഫോട്ടോ വികസിപ്പിച്ചെടുക്കുകയാണ്. ഇതിനായി കൃത്രിമ ബുദ്ധിയുടെ സഹായം വരെ തേടുന്നുണ്ട്. വിവിധ ചിത്രരചനാ/ഗ്രാഫിക്കല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഫോട്ടോകളെ മാറ്റിമറിക്കുന്നത് കൃത്രിമ ബുദ്ധിയാണ്. മനുഷ്യമസ്തിഷ്കവും നാഡീവ്യവസ്ഥയും പോലെ പ്രവര്‍ത്തിക്കുന്ന ന്യൂറല്‍ സിസ്റ്റത്തിനൊപ്പം കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടിച്ചേരുന്നതോടെ ‘യന്ത്രം’ മനുഷ്യരെപ്പോലെ പ്രവര്‍ത്തിക്കും. ഈ വിദ്യയാണ് പ്രിസ്മയിലെ മികവിന്‍െറ കാരണം. വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മൂന്ന് ന്യൂറല്‍ നെറ്റ്വര്‍ക്കുകളാണ് പ്രിസ്മയുടെ സെര്‍വറിലുള്ളത്. നേരത്തെ നല്‍കിയിരിക്കുന്ന കലാസൃഷ്ടിക്കും കലാരീതിക്കും അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടാണ് ആര്‍ട്ട് ഫില്‍ട്ടറിനും ഫോട്ടോഷോപ്പിനും നല്‍കാന്‍ കഴിയാത്ത കലാമേന്മ പ്രിസ്മ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഫോട്ടോയെടുത്ത്, അപ്ലോഡ് ചെയ്തത് നിമിഷങ്ങള്‍ മതി ചിത്രത്തിന്‍െറ രൂപം മാറാന്‍. ചിത്രങ്ങള്‍ മാറ്റം വരുത്തുകയല്ല, അതിനെ പരിഷ്കരിച്ച് നല്‍കുകയാണ് പ്രിസ്മയുടെ തലച്ചോറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.