പറഞ്ഞാല്‍ അതുപടി ചെയ്യുന്ന ആമസോണിന്‍െറ പേഴ്സണല്‍ അസിസ്റ്റന്‍റ് ‘അലക്സ’ ഇനി സ്മാര്‍ട്ട്വാച്ചിലും. സ്റ്റാര്‍ട്ടപ് കമ്പനി ഇംകോയുടെ കോവാച്ച് ( iMCO's CoWatch) ആണ് അലക്സയുടെ അനുസരണശീലവുമായി എത്തുന്നത്. സില്‍വര്‍ മോഡലിന് ഏകദേശം 18,700 രൂപയും കറുപ്പ് മോഡലിന് 20,000 രൂപയുമുള്ള ഈ സ്മാര്‍ട്ട്വാച്ച് ആമസോണ്‍ വഴിയാണ് വില്‍ക്കുന്നത്. ആമസോണിന്‍െറ ഇക്കോ, ഇക്കോ ഡോട്ട്, ടാപ് ബ്ളൂടൂത്ത് സ്പീക്കറുകളിലാണ് അലക്സ രംഗത്തത്തെിയത്. ആപ്പിള്‍ സിരി, ഗൂഗിള്‍ നൗ, മൈക്രോസോഫ്റ്റ് കോര്‍ട്ടാന എന്നിവ പോലെ പറഞ്ഞുകൊടുത്താല്‍ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ സഹായി ആണ് അലക്സ. കാലാവസ്ഥ, വാര്‍ത്ത അറിയുക, സ്മാര്‍ട്ട് വീടിനെ നിയന്ത്രിക്കുക, ഓണ്‍ലൈനില്‍ വില്‍ക്കുക- വാങ്ങുക തുടങ്ങിയ എന്ത് കാര്യങ്ങള്‍ക്കും കോവാച്ചിലെ അലക്സയുടെ സഹായം തേടാം. ഡിസ്പ്ളേയില്‍ അലക്സ് ഐക്കണില്‍ തൊട്ടോ ബട്ടണില്‍ അമര്‍ത്തിയോ അലക്സയെ വിളിക്കാം.
വട്ടത്തിലുള്ള 1.39 ഇഞ്ച് 400x400 പിക്സല്‍ റസലൂഷനുള്ള സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് ഇരട്ട കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് ലോലിപോപ് അടിസ്ഥാനമായ ക്രോണോളജിക്സ് ഓപറേറ്റിങ് സിസ്റ്റം, 32 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി, ആക്സലറോമീറ്റര്‍, ഹാര്‍ട്ട്റേറ്റ് സെന്‍സര്‍, ഗൈറോസ്കോപ് എന്നിവയാണ് വിശേഷങ്ങള്‍. ബ്ളൂടൂത്ത് വഴി ആപ്പിള്‍ ഐഒഎസ് (വേര്‍ഷന്‍ 9.0 മുതല്‍), ആന്‍ഡ്രോയിഡ് (വേര്‍ഷന്‍ 5.0 മുതല്‍ ) ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കോണോളജിക്സ് ഒ.എസ് ആയതിനാല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്മാര്‍ട്ട്ഫോണിന്‍െറ തുണ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.