യാ​ഹൂ ഹാ​ക്കി​ങ്​: എ​ല്ലാ  അ​ക്കൗ​ണ്ടി​ലെ വി​വ​ര​ങ്ങ​ളും ചോ​ർ​ന്നു

ന്യൂ​യോ​ർ​ക്​: ച​രി​​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​വ​ര​ച്ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്ന 2013ലെ ​യാ​ഹൂ ഹാ​ക്കി​ങ്​ മൂ​ന്ന്​ ബി​ല്യ​ൻ (300 കോ​ടി) അ​ക്കൗ​ണ്ടു​ക​ളെ ബാ​ധി​ച്ച​താ​യി ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി. ഇൗ ​ക​ണ​ക്ക​നു​സ​രി​ച്ച്​ ആ ​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന യാ​ഹൂ​വി​​െൻറ മു​ഴു​വ​ൻ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ ചോ​ർ​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. നേ​ര​ത്തേ ഒ​രു ബി​ല്യ​ൻ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ചോ​ർ​ന്ന​തെ​ന്നാ​യി​രു​ന്നു ക​മ്പ​നി പ​റ​ഞ്ഞി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ സൈ​ബ​ർ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്​ ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

ഇ-​മെ​യി​ൽ അ​ഡ്ര​സു​ക​ൾ, പാ​സ്​​വേ​ഡു​ക​ൾ, ​ഫോ​ൺ ന​മ്പ​റു​ക​ൾ, ജ​ന​ന തീ​യ​തി എ​ന്നീ വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും ചോ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​ൽ ഉ​ൾ​െ​പ്പ​ട്ടി​ട്ടി​ല്ലെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചു. ചോ​ർ​ച്ച ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്ക്​ യാ​ഹൂ പാ​സ്​​വേ​ഡ്​ മാ​റ്റു​ന്ന​തി​ന്​ നി​ർ​ദേ​ശം ന​ൽ​കും. യാ​ഹൂ ലോ​ക​ത്തെ പ്ര​ധാ​ന വെ​ബ്​ സ​ർ​വി​സ്​ ​െപ്രാ​വൈ​ഡ​ർ ക​മ്പ​നി​യാ​ണ്. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ്​ ക​മ്പ​നി​യു​ടെ ആ​സ്​​ഥാ​നം.

Tags:    
News Summary - All 3 billion accounts hacked in 2013 data theft: Yahoo- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.