വാഷിങ്ടൺ: ഒാൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സാന്നിധ്യമായ ആമസോണിനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തദ്ദേശ സർക്കാറുകൾക്ക് ആമസോൺ നികുതി നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, കമ്പനിക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാർ തപാൽസംവിധാനം ഉപയോഗിക്കുന്ന ആമസോൺ നികുതിയിനത്തിൽ രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുന്നതിനൊപ്പം, ഒരുപാട് ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമാണ്. യു.എസിലെ പ്രമുഖ പത്രമായ വാഷിങ്ടൺ പോസ്റ്റിെൻറ ഉടമസ്ഥനാണ് ജെഫ് ബെസോസ്. തന്നെ അപകീർത്തിപ്പെടുത്തി വാർത്തകൾ തയാറാക്കാൻ വാഷിങ്ടൺ പോസ്റ്റ് 20 റിപ്പോർട്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് ആരോപിച്ചിരുന്നു. ട്രംപിെൻറ ട്വീറ്റിനെ തുടർന്ന് ആമസോണിെൻറ ഒാഹരിമൂല്യത്തിൽ ഒമ്പതുശതമാനം ഇടിവു രേഖപ്പെടുത്തി. 1994ൽ സ്ഥാപിതമായ ആമസോൺ ലോകത്തെ റീെട്ടയിൽ മേഖലയിൽ ഒന്നാംസ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.