ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിലെ പള്ളിയിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സുക്ഷ്മ നിരീക്ഷണം ശക്തമാക്കാൻ ലോകമെമ്പാടും ആവശ്യമുയരുകയാണ്. പള് ളിയിൽ ആസ്ട്രേലിയൻ വംശജൻ നടത്തിയ വെടിവെപ്പിെൻറ ദൃശ്യങ്ങൾ ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലും വ്യാപകമ ായി പ്രചരിച്ചത് വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കോടിക്കണക്കിന് പേരാണ് ദൃശ്യങ്ങൾ കണ്ടത്. ഇപ്പേ ാഴും ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.
പള്ളിക്കകത്ത് പ്രവേശിച്ച് 40ഓളം പേരെ തുടർച്ചയായി വെടിവെക്കുന്നത് ഭീകര ൻ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പകർത്തുകയായിരുന്നു. അത് ലൈവായി ട്വിറ്ററിലും ഫേസ്ബുക്കിലും സംപ്രേക്ഷണം ച െയ്യുകയും ചെയ്തു. വെടിവെപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പ്രശസ്ത ഐറിഷ് യൂട്യൂബർ പ്യൂഡൈപൈയെ സബ്സ്ക്രൈബ് ചെയ്യാൻ ഭീകരൻ പറയുന്നുണ്ടായിരുന്നു.
എന്നാൽ ക്രൂരമായ ദൃശ്യങ്ങൾ യൂട്യൂബിൽ നിന്നും ട്വിറ്ററിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്തിരുന്നതായി കമ്പനി വക്താക്കൾ അറിയിച്ചിരുന്നു. ആക്രമി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവായി പ്രദർശിപ്പിച്ച ക്ലിപുകൾ മണിക്കൂറുകളോളം വീണ്ടും ലഭ്യമായിരുന്നതായി ചില ഉപയോക്താക്കൾ ആരോപിച്ചു. ചിലർ അത് ഡൗൺലോഡ് ചെയ്ത് മറ്റ് മാർഗങ്ങളിലൂടെ എല്ലാവരിലേക്കും എത്തിക്കുകയും ചെയ്തു.
മോശമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ഫേസ്ബുക്കും യൂട്യൂബുമടക്കം ആഗോള തലത്തിൽ വലിയ പ്രചാരമുള്ള സമൂഹ മാധ്യമ ഭീമന്മാർ വിമുഖത കാണിക്കുന്ന സ്ഥിതിയാണിപ്പോൾ. കോടിക്കണക്കിന് രൂപയാണ് ദിനേനെ പരസ്യ ഇനത്തിൽ മാത്രം ഇത്തരം കമ്പനികൾ വരുമാനം നേടുന്നത്. അമേരിക്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും രാഷ്ട്രീയ നേട്ടങ്ങൾക്കും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു.
കേംബ്രിഡ്ജ് അനലിറ്റിക പോലുള്ള ഞെട്ടിപ്പിക്കുന്ന സംഭവത്തിന് ശേഷം ഇടക്കൊന്ന് കിതച്ചെങ്കിലും ഫേസ്ബുക്ക് ഇപ്പോഴും ഓഹരി വിപണയിൽ വലിയ കോട്ടം തട്ടാതെ മുന്നോട്ട് പോവുന്നുണ്ട്. ഫേസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗും ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും അമേരിക്കൻ കോൺഗ്രസിൽ രാഷ്ട്രീയ വിദഗ്ധൻമാർക്ക് മുമ്പിൽ ഹാജരായി അവരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ വെള്ളം കുടിക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
‘‘പൊലീസ് ഒരു വീഡിയോയെ കുറിച്ച് തങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അത് ഉടൻ നീക്കം ചെയ്തിരുന്നു. കൊലയാളിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും തൽക്ഷണം ഇല്ലാതാക്കി -ഫേസ്ബുക്ക് അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ആക്രമണത്തെ അനുകൂലിക്കുന്നതും ആക്രമിയെ അഭിനന്ദിക്കുന്നതുമായ തരത്തിലുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ന്യസിലൻഡിലെ സംഭവത്തിന് മുമ്പ് പല തവണ ഭീകരാക്രമണത്തിെൻറയും കൊലപാതകങ്ങളുടെയും ദൃശ്യങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്തിൽ ഫ്ലോറിഡയിൽ ജാക്സൺവില്ലയിൽ വീഡിയോ ഗെയിം ടൂർണമെൻറിനിടെയുണ്ടായ വെടിവെപ്പ് ലൈവ് വീഡിയോ ആയി പുറത്തുവന്നിരുന്നു. പ്രശസ്ത അമേരിക്കൻ യൂട്യൂബർ ലോഗൻ പോൾ ജപാനിൽ തൂങ്ങി മരിച്ചയാളുടെ ദൃശ്യങ്ങൾ പകർത്തി യൂട്യൂബിലിട്ടതും വലിയ വിവാദമായി. ഇത്തരം സംഭവങ്ങൾക്ക് ശേഷം യൂട്യൂബ് മോശം ഉള്ളടക്കം അതിവേഗം നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും നിയമ ലംഘനങ്ങൾ തുടരുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.