ഇതാണ് ലാപ്ടോപ്

ഒരു ഡെസ്ക്ടോപ് കമ്പ്യൂട്ടര്‍ പോലുള്ള ലാപ്ടോപ് ആണ് വേണ്ടതെങ്കില്‍ റേസര്‍ ബ്ളേഡ് പ്രോ (Razer Blade Pro) ധൈര്യമായി തെരഞ്ഞെടുക്കാം. കാരണം ഇന്നിറങ്ങുന്ന പല ലാപ്ടോപുകളും കാര്യത്തോടടുക്കുമ്പോള്‍ ഡെസ്ക്ടോപിന്‍െറ മുന്നില്‍ നിഷ്പ്രഭമാകുന്ന കാഴ്ചയാണുള്ളത്. റേസര്‍ ബ്ളേഡ് പ്രോ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഡെസ്ക്ടോപുകളെ ഒരു മൂലയില്‍ തള്ളേണ്ടിവരും. വിലയും പലരും താങ്ങില്ല. ഏകദേശം 2.47 ലക്ഷം നല്‍കണം. നവംബറില്‍ വിപണിയിലത്തെും. 2011 മുതല്‍ കരുത്തന്മാരായ ഗെയിമിങ് ലാപ്ടോപുകള്‍ ഇറക്കി അനിഷേധ്യ സ്ഥാനം നേടിയിട്ടുണ്ട് അമേരിക്കന്‍ കമ്പനി റേസര്‍.

മികച്ച ഗെയിം അനുഭവത്തിനായി വലിയ ടച്ച്പാഡുള്ള മെക്കാനിക്കല്‍ കീബോര്‍ഡാണ് നല്‍കിയിരിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളെയും വീഡിയോയെയും പിന്തുണക്കും. 2160x3840 പിക്സല്‍ റസലൂഷനുള്ള 17.3 ഇഞ്ച് ഫോര്‍ കെ ഇഗ്സോ ടച്ച് സ്ക്രീന്‍ ഡിസ്പ്ളേയാണ്. എന്‍വിഡിയയുടെ ജി സിങ്ക് സാങ്കേതികവിദ്യ ഡിസ്പ്ളേക്ക് ഏറെ മിഴിവു നല്‍കും. 64 ബിറ്റ് വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം, 2.6 ജിഗാഹെര്‍ട്സ് നാലുകോര്‍ ആറാം തലമുറ ഇന്‍റല്‍ കോര്‍ ഐ 7- 6700HQ പ്രോസസര്‍, എട്ട് ജി.ബി എന്‍വിഡിയ ജിഇ ഫോഴ്സ് GTX 1080 ഗ്രാഫിക്സ്, 2100 മെഗാഹെര്‍ട്സ് 32 ജി.ബി ഡിഡിആര്‍ 4 റാം, 512 മുതല്‍ രണ്ട് ടി.ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, എച്ച്ഡിഎംഐ പോര്‍ട്ട്, ഇതര്‍നെറ്റ് ജാക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് , മൂന്ന് യുഎസ്.ബി 3.0 പോര്‍ട്ട്, എസ്ഡി കാര്‍ഡ് റീഡര്‍, 3.54 കിലേ ഭാരം, 22.5 എംഎം കനം, 99 വാട്ട് ലിഫിയം അയണ്‍ പോളിമര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    
News Summary - laptop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.