വാഷിങ്ടൺ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാജ്യവാർത്തകളെ പിടിക്കാൻ പുതിയ വെബ് ടൂളുമായി ശാസ്ത്രജ്ഞർ. ഇഫി കോഷ്യൻറ് എന്ന വെബ് ടൂൾ വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ മിഷിഗൺ യൂനിവേഴ്സിറ്റി ശാസ്ത്രജ്ഞരാണ് ശ്രദ്ധനേടിയത്.
ന്യൂസ്വിപ്, മീഡിയ ബയാസ്/ഫാക്ട് ചെക്കർ എന്നീ സോഷ്യൽ മീഡിയ ട്രാക്കിങ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ‘ഇഫി കോഷ്യൻറ്’ വ്യാജ വാർത്തകൾ കണ്ടെത്തുക. ഫേസ്ബുക്കും ട്വിറ്ററുമാണ് ഇതിെൻറ കാര്യപ്പെട്ട ഉപയോക്താക്കൾ.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളുടെ യു.ആർ.എൽ ന്യൂസ്വിപ് ദിനേന വേർതിരിച്ചെടുക്കുന്നുണ്ട്. ന്യൂസ്വിപും മീഡിയ ബയാസ്/ഫാക്ട് ചെക്കറും ഇരു സോഷ്യൽ മീഡിയയിലുമുള്ള 5000ത്തോളം വെബ്സൈറ്റുകൾ ഇഫി േകാഷ്യൻറിന് കൈമാറും.
ഇഫി കോഷ്യൻറ് ഇൗ യു.ആർ.എല്ലുകൾ വേർതിരിച്ചെടുത്ത് ഉപയോക്താക്കൾക്ക് വിവിധ ഗ്രൂപ്പുകളായി നൽകും. വിശ്വസനീയമായ വാർത്തകൾ, വലത്-ഇടത് വിമർശനങ്ങൾ, വ്യാജം എന്നിവയെല്ലാം ഇഫി േകാഷ്യൻറ് വ്യക്തമാക്കും. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിന് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഇത്തരത്തിലൊരു ടൂൾ വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.