ഹോട്സ്റ്റാറും ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും ഹോട്സ്റ്റാറും കീഴടക്കിയ ഇന്ത്യയിലെ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിലേക്ക് പുതിയ അതിഥി കൂടിയെത്തി. ക്വിക് ബൈറ്റ്സ് (“quick-bite”) എന്നതിെൻറ ചുരുക്കരൂപമായ ക്വിബി (Quibi) എന്നാണ് പത്ത് മിനിറ്റുള്ള ചെറുവിഡിയോകൾ മാത്രം സ്ട്രീം ചെയ്യുന്ന മൊബൈൽ ആപ്പിെൻറ പേര്.
പ്രധാന മായും മൊബൈൽ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ക്വിബി അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകൾ ട ി.വി, അടക്കമുള്ള വലിയ സ്ക്രീൻ ഉപയോഗിക്കുന്നവരെ കൂടി പരിഗണിച്ച് അരമണിക്കൂറുള്ള സീരീസുകളും ദൈർഘ്യം കൂടിയ സിനിമകളും ഉള്ളടക്കമായി ഉൾപ്പെടുത്തുേമ്പാൾ ക്വിബി 10 മിനിറ്റ് മാത്രമുള്ള ഉള്ളടക്കങ്ങൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്.
21 ദിന ലോക്ഡൗണിലൂടെ പോകുന്ന രാജ്യത്ത് ആമസോൺ പ്രൈമിനും നെറ്റ്ഫ്ലിക്സിനും ലഭിച്ചു വരുന്ന വമ്പൻ സ്വീകാര്യത മുന്നിൽക്കണ്ടാണ് അമേരിക്കൻ മൊബൈൽ സ്ട്രീമിങ് സേവനമായ ക്വിബി ഇന്ത്യയിൽ ഒരു കൈ നോക്കാനെത്തിയിരിക്കുന്നത്.
മറ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളൊന്നും നൽകാത്ത പുതിയ ഉള്ളടക്കമായിരിക്കും ക്വിബി ഉപയോഗിക്കുന്നവരെ വരവേൽക്കുക. വമ്പൻ താരങ്ങളെയും സംവിധായകരെയും ലഭ്യമാക്കുന്നതിനായി 1.75 ബില്യൺ ഡോളറാണ് അവർ സമാഹരിച്ചത്. ലോക പ്രശസ്ത സംവിധായകരായ സ്റ്റീവൻ സ്പിൽബർഗ്, ഗ്വില്ലർമോ ഡെൽ ടോറോ, ലെന വൈത്, കാതറിൻ ഹാർഡ്വിക് തുടങ്ങിയവരുടെ കിടിലൻ സീരീസുകളും സിനിമകളും ക്വിബിയിലുണ്ടാവും.
ഇന്ത്യയിൽ 50ഒാളം ഷോകളുമായാണ് ക്വിബി ലോഞ്ച് ചെയ്യുന്നത്. ക്രിസ്സി കോർട്ട്, ഷേപ് ഒാഫ് പാസ്ത, മോസ്റ്റ് ഡെയിഞ്ചറസ് ഗെയിം, സർവൈവ്, എന്നിവ മികച്ച അഭിപ്രായം നേടിയവയാണ്. നാടകം, ഡോക്യുമെണ്ടറി, കോമഡി, ന്യൂസ്, സ്പോർട്സ് തുടങ്ങി നിരവധി ടൈംപാസ് കണ്ടൻറുകളും ക്വിബിയിലുണ്ട്.
പ്രശസ്ത ഹോളിവുഡ് നിർമാതാവായ ജെഫ്രേ കാറ്റ്സെൻബർഗാണ് ക്വിബി എന്ന ആപ്പിന് പിന്നിൽ. അദ്ദേഹമാണ് സ്ഥാപകനും ചെയർമാനും. ഇ-ബേ എന്ന ഒാൺലൈൻ ഷോപ്പിങ് കമ്പനിയുടെ മുൻ സി.ഇ.ഒ മെഗ് വൈറ്റ്മാനാണ് ക്വിബിയുടെ ഇപ്പോഴത്തെ സി.ഇ.ഒ.
നാമിന്ന് വിനോദത്തിെൻറ പുതിയ വിപ്ലവത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത്തവണ നമ്മുടെ സ്മാർട്ട്ഫോണിലൂടെയാണത്. മൊബൈൽ ടെക്നോളജിയിൽ വന്നിരിക്കുന്ന അതിനൂതന മാറ്റവും നെറ്റ്വർകിെൻറ വളർച്ചയും കാരണം ഇന്ന് ലോകത്ത് കോടിക്കണക്കിന് ആളുകൾ മണിക്കൂറുകൾ നീണ്ട വിനോദ ഉള്ളടക്കങ്ങളാണ് ദിവസവും കണ്ടുകൊണ്ടിരിക്കുന്നത് -മെഗ് വൈറ്റ്മാൻ പറഞ്ഞു.
ക്വിബി ആപ്പ്, പ്ലേസ്റ്റോറിലും ആപ്പിളിെൻറ ആപ്സ്റ്റോറിലും ഇന്ന് മുതൽ ലഭ്യമായി തുടങ്ങി. 90 ദിനം സൗജന്യമായി ഉപയോഗിക്കാൻ ഫ്രീ ട്രയൽ ഇന്ത്യക്കാർക്ക് കമ്പനി നൽകിയിട്ടുണ്ട്. അതിന് ശേഷം ഉപയോഗിക്കണമെങ്കിൽ മാസം 699 രൂപ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.