പുതുവർഷ രാവിൽ പണി മുടക്കി വാട്​സ്​ആപ്പ്​

പുതുവർഷ രാവിൽ മെസ്സേജിങ്​ ആപ്ലിക്കേഷൻ വാട്​സ്​ആപ്പ്​ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ പണി മുടക്കിയത്​ ഉ​പയോക്​താക്കളിൽ പരിഭ്രാന്തി പരത്തി. ലോകമെമ്പാടും ഒരു മണിക്കൂറോളം നേരമായിരുന്നു വാട്ട്സ്ആപ് സേവനം നിർത്തിവെച്ചത്​. ​ലോകത്ത്​ ഏറ്റവും കൂടുതൽ യൂസേഴ്​സുള്ള വാട്​സാപ്പ്​ നിശ്ചലമായപ്പോൾ സോഷ്യൽ മീഡിയകളിൽ അനുഭവം പങ്കുവെച്ച്​ നിരവധി പേർ രംഗത്ത്​ വന്നിരുന്നു.  

പുതുവത്സരം പിറക്കുന്നതിന് തൊട്ടു മുമ്പായിരുന്നു  ചിലയിടങ്ങളില്‍ വാട്​സാപ്പ്​ പ്രവർത്തനരഹിതമായത്​. പുതുവത്സരം പിറന്ന ശേഷം ആശംസകളയക്കാനിരുന്നവർക്കും സമാന അനുഭവമുണ്ടായതായി റിപ്പോർട്ട്​ ചെയ്യപ്പെട്ടു. ‘വാട്​സ്​ആപ്പ്​ ഡൗൺ’ എന്ന ഹാഷ്​ ടാഗ്​ ക്യാമ്പയിൻ ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 

പുതുവത്സര പിറവിക്ക് ശേഷം ഏതാനും മിനിട്ടുകളായിരുന്നു ഇന്ത്യയില്‍ വാട്ട്സ്ആപിന്‍റെ സേവനം നിലച്ചത്. സേവനം തടസ്സപ്പെട്ടതി​​​െൻറ കാരണം  വ്യക്തമല്ല. ലോകത്ത്​ പലയിടങ്ങളിലും സേവനത്തിന് ചെറിയ തടസം നേരിട്ടതായും ഇത് പരിഹരിച്ചതായും കമ്പനി ഔദ്യോഗികമായി അറിയിച്ചു. 

 

Tags:    
News Summary - WhatsApp crashes globally on New Year’s Eve - technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.