വാട്സ്ആപ്പ് അഡ്മിൻമാർക്ക് ഇനി പുതിയ നിയന്ത്രണാധികാരം. ഏറ്റവും പുതിയ അപ്ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയന്ത്രിക്കാനാകുന്ന ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമായി മെസ്സേജുകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഒരുക്കിയ വിവരം വാട്സ്ആപ്പിെൻറ ഉടമകളായ ഫേസ്ബുക്ക് അധികൃതരാണ് ബ്ലോഗ് നോട്ടിലൂടെ പുറത്തുവിട്ടത്.
ഇൗ സംവിധാനം അഡ്മിൻമാർ ‘എനയ്ബിൾ ചെയ്താൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ആർക്കും തന്നെ തുടർന്ന് മെസ്സേജുകൾ അയക്കാൻ സാധിക്കില്ല. അയച്ച മെസ്സേജുകൾക്ക് മറുപടി നൽകാനും സാധ്യമല്ല. ഗ്രൂപ്പിലെ ഒന്നിലധികം അഡ്മിൻമാർക്ക് മാത്രമായി ഇതിലൂടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകാൻ കഴിയും.
എന്തായാലും പുതിയ സംവിധാനം അഡ്മിൻമാർക്ക് ഗുണം ചെയ്യുമെങ്കിലും അംഗങ്ങളെ അത് ചൊടിപ്പിക്കാനാണ് ഏറെ സാധ്യത. ഗ്രൂപ്പ് ചാറ്റുകൾ നടത്താൻ ഗ്രൂപ്പുകളിലേക്ക് ചേക്കേറിയവരുടെ സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതിനാൽ വാട്ട്സ്ആപ്പിെൻറ നീക്കത്തിനെതിരെ ശബ്ദമുയർന്ന് തുടങ്ങിയിട്ടുണ്ട്.
എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. വാട്ട്സ്ആപ്പ് സെറ്റിങ്സിൽ - ‘ഗ്രൂപ്പ് ഇൻഫോ’ തുറക്കുക. അതിൽ ഗ്രൂപ്പ് സെറ്റിങ്സിലെ ‘‘സെൻറ് മെസ്സേജ്’’ തുറന്ന് ‘‘ഒാൺലി അഡ്മിൻസ്’’ ഒാപ്ഷൻ തെരഞ്ഞെടുക്കുക. ഇതോടെ ഗ്രൂപ്പിെൻറ സമ്പൂർണ്ണ നിയന്ത്രണം അഡ്മിെൻറ കീഴിലായി. ഇനി അഡ്മിൻമാർ പറയുന്ന കാര്യങ്ങൾ കേട്ട് കലിപ്പ് കയറിയവർക്ക് നേരിട്ട് അഡ്മിൻമാരോട് തർക്കിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.