വാട്​സ്​ആപ്പ്​ വഴി ഹാക്കർമാരുടെ നുഴഞ്ഞു കയറ്റം; അപ്​ഡേറ്റ്​ ചെയ്യാൻ നിർദേശം

വാട്​സ്​ആപ്പ്​ ഉപയോഗിക്കുന്ന ഫോണുകളിൽ നിരീക്ഷണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാർക്ക്​ സാധിക്കുന്നതായ ി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഈ മാസം ആദ്യമാണ്​ തകരാർ ശ്രദ്ധയിൽ പെട്ടത്​. ഫേസ്​ബുക്ക്​ സ്വന്തമാക്കിയ മെസ്സേജിങ്​ ആപ്പിൻെറ ഗുരുതര വീഴ്​ച കണ്ടെത്തിയത്​ ഇസ്രായേലിലുള്ള സുരക്ഷാ സ്ഥാപനമായ എൻ.എസ്​.ഒയാണ്​​.

വാട്​സ്​ആപ്പ്​ വോയിസ്​ കോൾ സംവിധാനത്തിലൂടെയാണത്രേ നിരീക്ഷണ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്​. കോളുകൾ എടുത്താലും ഇല്ലെങ്കിലും നിരീക്ഷണ സോഫ്റ്റ്​വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. വീഴ്​ച സംഭവിച്ചതോടെ വാട്​സ്​ആപ്പ്​ ആപ്ലിക്കേഷൻ അപ്​ഡേറ്റ്​ ചെയ്യാൻ ഉപഭോക്​താക്കൾക്ക്​ നിർദേശം നൽകിയിരിക്കുകയാണ്​.

Tags:    
News Summary - whatsapp hackers-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.