ന്യൂഡൽഹി: ലോക്ഡൗണിന് പിന്നാലെ ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വിഡിയോ കോൺഫറൻസിങ് ആപ്പാണ ് സൂം. ഒരേ സമയം നൂറ് പേരുമായി വിഡിയോ കോൾ ചെയ്യാവുന്ന സംവിധാനം ഉള്ളതിനാൽ വലിയ സ്വീകാര്യതയായിരുന്നു ആപ്പിന് ലഭിച്ചത്. എന്നാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പല കമ്പനികളും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ആപ്പിെൻറ ഉപയ ോഗം നിരോധിക്കുകയായിരുന്നു.
അതേസമയം, സൂം ആപ്പ് നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത ഒരു വിഡിയോ കോൺഫ റൻസിങ് ഉപാധിയായതിനാൽ അതിനെ കവച്ചുവെക്കുന്ന പകരക്കാരനെ തേടുകയാണ് ഇന്ത്യ. മേക്ക് ഇൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമ ായി സൂം ആപ്പ് പോലൊരു വിഡിയോ കോളിങ് സംവിധാനം നിർമിച്ച് നൽകാനാണ് സ്റ്റാർട്ടപ്പുകളോട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് നിർമിച്ച് നൽകുന്നവർക്ക് ഒരു കോടി രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പ് നിർമിക്കാൻ മുന്നോട്ട് വരുന്നവർക്കുള്ള നിർദേശങ്ങൾ ഇവയാണ്.
മികച്ച ആശയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ടീമുകൾക്ക് അഞ്ച് ലക്ഷം രൂപ വീതം ഉപഹാരം നൽകും. അവർക്ക് പ്രോട്ടോടൈപ്പ് ഉണ്ടാക്കുന്നതിനായാണ് ഇൗ തുക. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ടീമുകൾക്ക് 20 ലക്ഷം രൂപ നൽകും. ആ പ്രോട്ടോ ടൈപ്പ് വികസിപ്പിക്കുന്നതിനാണ് ഇൗ തുക. മൂന്ന് ടീമുകൾ നിർമിച്ചെടുക്കുന്ന ആപ്പുകളിൽ ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് അവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകും. ഏപ്രിൽ 30നകം സ്റ്റാർട്ട് അപ്പുകൾ രജിസ്റ്റർ ചെയ്യണം. മെയ് ഏഴാണ് ആശയം സമർപ്പിക്കാനുള്ള അവസാന തീയതി. വിജയിയെ ജൂലൈ 29ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.