മുംബൈ: പബ്ജി കളിച്ച് ഭീമൻ തുക നഷ്ടപ്പെടുത്തിയതിന് മാതാപിതാക്കള്‍ വഴക്കുപറഞ്ഞ കൗമാരക്കാരൻ വിടുവിട്ടിറങ്ങി. പബ്ജി ഗെയിമിലെ 'വെർച്വൽ മണി'ക്കുവേണ്ടി മാതാവിെൻറ ബാങ്ക് അക്കൗണ്ടിൽ നിന്ന് പത്തു ലക്ഷം രൂപയാണ് 16 കാരൻ പിൻവലിച്ചത്. സംഭവത്തിൽ മാതാപിതാക്കൾ ശകാരിച്ചതോടെ വീടുവിട്ടിറങ്ങുകയായിരുന്നു. മുംബൈയിലാണ് സംഭവം നടന്നത്. കുട്ടിയെ പൊലീസ് ഒടുവില്‍ കണ്ടെത്തുകയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
അമ്മയുടെ അക്കൗണ്ടില്‍ നിന്നും വലിയ തുക നഷ്ടമായത് ശ്രദ്ധയില്‍പെട്ടതോടെയാണ് രക്ഷിതാക്കൾ സംഭവം അറിയുന്നത്. പബ്ജി കളിച്ചാണ് മകൻ അത്രയും പണം നഷ്ടമാക്കിയതെന്ന് ബോധ്യപ്പെട്ടതോടെ ഇവര്‍ കുട്ടിയെ വഴക്കുപറഞ്ഞു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങി. പിതാവ് പരാതിയുമായി എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ അന്വേഷിച്ചിറങ്ങിയ പൊലീസ് അന്ധേരിയിലെ മഹാകാളി ഗുഹയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ കാണാതായ കേസ് അന്വേഷിക്കുന്നതിനിടെയാണ് ഗെയിം കളിച്ച് പണം നഷ്ടമായതും കുട്ടിയുമായി വഴക്കുണ്ടായതും മാതാപിതാക്കള്‍ പറയുന്നത്. മാതാപിതാക്കള്‍ക്ക് കത്തെഴുതി വെച്ചാണ് കുട്ടി വീടുവിട്ടത്. കൗണ്‍സലിങ്ങിന് ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.