പ്രതിദിനം 2.5 ജിബി ഡാറ്റ, 225 ദിവസത്തേക്ക്; ജിയോയുടെ പുതുവത്സര ഓഫർ എത്തി

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച 749 രൂപയുടെ ഡാറ്റാ പ്ലാനിന് പിന്നാലെ ജിയോ ഇന്ത്യക്കാർക്കായി പുതിയ ന്യൂ ഇയർ ലോഞ്ച് ഓഫറുമായി എത്തിയിരിക്കുകയാണ്. 2023 രൂപയുടെ ​പ്രീപെയ്ഡ് പ്ലാനാണ് ജിയോ പുതുവത്സര ഓഫറായി എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സ്വകാര്യ ടെലികോം ഓപ്പറേറ്ററായ ജിയോ അവരുടെ 2,999 രൂപയുടെ വാർഷിക പ്ലാനും പരിഷ്കരിച്ചിട്ടുണ്ട്.

ദി 2023 പ്ലാൻ

ജിയോയുടെ 2,023 രൂപ പ്ലാനിൽ മൊത്തം 630 ജിബി ഡാറ്റയാണ് നൽകുന്നത്. അതായത് 252 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ. പ്രതിദിന പരിധി ഉപയോഗിച്ചുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് 64Kbps-ൽ ഡാറ്റ ഉപയോഗിക്കാം. കൂടാതെ അൺലിമിറ്റഡ് കോളുകളും ഒരു ദിവസം 100-എസ്എംഎസുകളും എല്ലാ ജിയോ ആപ്പുകളും സൗജന്യമായി ഈ ഓഫറിനൊപ്പം ആസ്വദിക്കാം.

ഇതുകൂടാതെ, ജിയോ അതിന്റെ 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വരുത്തിയ മാറ്റങ്ങൾ അറിയാം. ഈ വാർഷിക പ്ലാനിനൊപ്പം ഇനി 75 ജിബി അധിക ഡാറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും ഉൾപ്പെടുന്നു. റീചാർജ് ചെയ്തുകഴിഞ്ഞാൽ അധിക ആനുകൂല്യം ഒപ്പം ലഭിക്കും. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, ഒരു ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളുടെ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

Tags:    
News Summary - 2.5 GB data per day for 225 days; Jio's new year offer has arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT