ജൂൺ 16 മുതൽ ജൂലൈ 31 വരെയുള്ള 46 ദിവസ കാലയളവിൽ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 30 ലക്ഷത്തിലധികം അക്കൗണ്ടുകൾ. ആപ്പിലൂടെയുള്ള ഹാനികരമായ പെരുമാറ്റവും സ്പാമിങ്ങും തടയുന്നതിനാണ് നടപടി. ഇന്ത്യയുടെ പുതിയ െഎ.ടി നിയമം അനുസരിച്ച് കമ്പനി പ്രതിമാസം പുറത്തിറക്കുന്ന സുതാര്യ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
+91 എന്നതിൽ തുടങ്ങുന്ന ഫോൺ നമ്പറുകൾ വഴിയാണ് കമ്പനി ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നത്. അനധികൃതമായി ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിങ് ഉപയോഗിച്ചതിനാലാണ് ഇന്ത്യയിലെ 95 ശതമാനത്തിലധികം അക്കൗണ്ടുകളും വിലക്കുകൾ നേരിട്ടതെന്ന് വാട്സ്ആപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അത്തരം രീതികൾ സ്പാമിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ആഗോളതലത്തിൽ, പ്ലാറ്റ്‌ഫോമിൽ നിരോധിച്ചിട്ടുള്ള അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി ഏകദേശം ഏട്ട് ദശലക്ഷമാണ്.
"ദുരുപയോഗം തടയുന്നതിൽ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് മെസേജിങ് സേവനങ്ങളിൽ, ഏറ്റവും മുമ്പിലാണ് വാട്ട്‌സ്ആപ്പ്. വർഷങ്ങളായി ഞങ്ങളുടെ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി നമ്മൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മറ്റ് ആർട്ട് ടെക്നോളജി, ഡാറ്റാ ശാസ്ത്രജ്ഞർ, വിദഗ്ദ്ധർ, എന്നിവയിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നുണ്ട്, "-വാട്ട്‌സ്ആപ്പ് വക്താവ് പറഞ്ഞു.
"ഞങ്ങൾ പ്രതിരോധത്തിലാണ് പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, കാരണം, ദോഷകരമായ എന്തെങ്കിലും സംഭവിച്ചതിനുശേഷം അത് കണ്ടെത്തുന്നതിനേക്കാൾ അത്തരം പ്രവർത്തനങ്ങൾ സംഭവിക്കുന്നത് ആദ്യം തന്നെ തടയുന്നതാണ് നല്ലതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,"
ഒരു അക്കൗണ്ടിെൻറ ലൈഫ് സൈക്കിളിലെ മൂന്ന് ഘട്ടങ്ങളിലായാണ് ദുരുപയോഗം കണ്ടെത്തൽ സംവിധാനം പ്രവർത്തിക്കുന്നത്. വാട്സ്ആപ്പ് രജിസ്ട്രേഷൻ സമയത്തും സന്ദേശമയക്കുേമ്പാഴും യൂസർമാരുടെ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തിൽ ലഭിക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്കിനോടുള്ള പ്രതികരണമായും അത് പ്രവർത്തിക്കുമെന്നും വാട്സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നു. പുതിയ െഎ.ടി നിയമപ്രകാരം വാട്സ്ആപ്പ് പുറത്തുവിടുന്ന രണ്ടാമത്തെ സുതാര്യ റിപ്പോർട്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.