ന്യൂഡൽഹി: അതിവേഗ 5ജി സേവനങ്ങൾക്ക് രാജ്യത്ത് ഒക്ടോബറോടെ തുടക്കമാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടുമൂന്നു വർഷംകൊണ്ട് രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും ലഭ്യമാകുമെന്നും മന്ത്രി വ്യാഴാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞു.
ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ സേവനങ്ങൾ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും 5ജിയും ഇതുതന്നെ തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
സേവനം മിതമായ നിരക്കിലാകുമെന്ന് ഉറപ്പാക്കും. നഗങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഈ സേവനം ലഭ്യമാക്കും.
5ജി മേഖലയിൽ 2.5 മുതൽ 3 ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷ. ഇത് വൻ തൊഴിലവസരം സൃഷ്ടിക്കും. രണ്ടുമൂന്നു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സേവനമെത്തും -വൈഷ്ണവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.