യൂട്യൂബ് ഉപയോഗിക്കുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിചിതമായ പേരാണ് റയാൻ കാജി. കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും ഗുണദോശങ്ങൾ വിവരിക്കുന്ന 'റയാൻസ് വേൾഡ്' എന്ന യൂട്യൂബ് ചാനലിന്‍റെ എല്ലാമെല്ലാമാണ് റയാൻ.
ഇപ്പോൾ ഫോബ്സ് മാസിക പുറത്തുവിട്ട 2020ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ 10 യൂട്യൂബേഴ്സിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഒമ്പത്കാരനായ റയാൻ. 29.5 ദശലക്ഷം യു.എസ്. ഡോളറാണ് (217.14 കോടി) റയാൻ സമ്പാദിച്ചത്.
2018ലും 2019ലും റയാന് തന്നെയായിരുന്നു ഒന്നാമൻ. 2015 ല്‍ റയാന്‍റെ മാതാപിതാക്കള്‍ ആരംഭിച്ച റയാന്‍സ് വേള്‍ഡിന് ഇപ്പോൾ 41.7 ദശലക്ഷം സ്ബസ്ക്രൈബേഴ്സും 12.2 ശതകോടി കാഴ്ചക്കാരുമുണ്ട്. ടോയിസ് റിവ്യൂ, അണ്‍ബോക്സിങ്, സയൻസ് എക്സ്പെരിമെന്റ് എന്നീ വിഷയങ്ങളിലായി 1800ഓളം വിഡിയോകൾ റയാൻ പോസ്റ്റ് ചെയ്ത് കഴിഞ്ഞു.
റയാന്‍ ഗുവാന്‍ എന്നാണ് റയാന്‍ കാജിയുടെ യഥാർഥ പേര്. മറ്റ് കുട്ടികളുടെ ടോയിസ് റിവ്യൂ വീഡിയോകള്‍ കണ്ട ശേഷം റിവ്യൂകള്‍ തന്‍റെ ചാനലിലൂടെ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം. റയാന്‍റെ അവതരണ രീതി ഇഷ്ടപ്പെട്ട കാഴ്ചക്കാർ മികച്ച പിന്തുണ നൽകിയതോടെ സബ്സ്ക്രൈബര്‍മാരുടെ എണ്ണവും കുത്തനെ വര്‍ധിച്ചു. റയാന്‍റെ നിരവധി വിഡിയോകൾക്ക് 100 കോടിയിലധികം കാഴ്ചക്കാരെ ലഭിച്ചു.
2018ൽ യൂട്യൂബ് ചാനലിലൂടെ 22 ദശലക്ഷം ഡോളറും (ഏകദേശം 156 കോടി രൂപ) 2019ൽ 26 ദശലക്ഷം ഡോളറുമാണ് (ഏകദേശം 184.4 കോടി രൂപ) റയാൻ സമ്പാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.