43 ലക്ഷം രൂപ വിലയുള്ള ടെസ്‌ല മോഡൽ 3 എന്ന ആഡംബര കാർ ഉരുക്കി ടെസ്‌ല സിഇഒ എലോൺ മസ്‌കിന്‍റെ എട്ട് ഇഞ്ച് ഉയരമുള്ള 27 പ്രതിമകൾ നിർമ്മിച്ചു. റഷ്യ ആസ്ഥാനമായുള്ള ആഡംബര ഉപകരണ കമ്പനിയായ കാവിയാറാണ് ഈ വിചിത്രമായ സാഹസത്തിന് മുതിർന്നത്.
കാറിന്‍റെ ചില പാർട്സ് ഉപയോഗിച്ച് കസ്റ്റമൈസ്ഡ് ഐഫോൺ 13 പ്രോയും ഐഫോൺ 13 പ്രോ മാക്സും കാവിയാർ നിർമിച്ചിട്ടുണ്ട്. ഇലോൺ മസ്‌കിന്റെ പ്രതിമ ഒന്നിന് 2.4 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്. ഐഫോൺ മോഡലുകളുടെ വിലയാരംഭിക്കുന്നതാകട്ടെ അഞ്ച് ലക്ഷം രൂപ മുതലും.
"തങ്ങൾ നിർമിച്ച ഈ രണ്ട് ഉത്പന്നങ്ങളും ഇലോൺ മസ്‌കിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു, അതിനാൽ, ഈ പ്രഗത്ഭ വ്യക്തിയുടെ വിജയവും സർഗ്ഗാത്മകതയും ഇവ വാങ്ങിക്കുന്നവരിലേക്കും പകർന്നുകിട്ടും" കാവിയാർ കമ്പനി സ്ഥാപകനായ സെർജി കിറ്റോവ് പ്രസ്താവനയിൽ കുറിച്ചു. അതേസമയം, മസ്‌കിന്റെ പ്രതിമയ്ക്ക് ജീവിച്ചിരിക്കുന്ന മസ്കുമായി സാമ്യത കുറവാണെന്ന പരാതിയുമായി നെറ്റിസൺസ് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.