യുക്രെയ്നിൽ റഷ്യ നടത്തുന്ന ഏകപക്ഷീയ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ ഐഫോണുകളും ഐപാഡുകളും വിൽക്കുന്നത് ആപ്പിൾ നിർത്തിയിരുന്നു. റഷ്യൻ അധിനിവേശത്തിൽ "അഗാധമായ ഉത്കണ്ഠ"യുണ്ടെന്നും അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്നവർക്കൊപ്പം നിലകൊള്ളുന്നുവെന്നുമായിരുന്നു ആപ്പിൾ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്നാൽ, ആപ്പിളിന്റെ നടപടിയിൽ രോഷം പൂണ്ട് ആപ്പിൾ ഐപാഡ് അടിച്ചുതകർത്തിരിക്കുകയാണ് ഒരു റഷ്യക്കാരൻ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുറ്റിക ഉപയോഗിച്ച് തന്റെ മകന്റെ ഐപാഡിൽ ആഞ്ഞടിക്കുകയാണ് 30 വയസുകാരനായ റഷ്യക്കാരൻ. മകനെ കൊണ്ടും അത് ചെയ്യിക്കുന്നുണ്ട്. "അമേരിക്കൻ ഉപരോധങ്ങളോടുള്ള ഞങ്ങളുടെ പ്രതികരണം ഇതാണ്...! ഞങ്ങൾ നിങ്ങളെ ഭയപ്പെടുന്നില്ല! നിങ്ങളുടെ നല്ല 'മനോഹരമായ' ഉപകരണങ്ങളും സേവനങ്ങളുമില്ലാതെയും' ഞങ്ങൾ ജീവിക്കും!" റഷ്യക്കാരൻ വിഡിയോയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.