തിരുവനന്തപുരം: കേരള മൂല്യവർധിത നികുതി നിയമം 2003, കേരള പൊതുവിൽപന നികുതി നിയമം 1963, കേന്ദ്ര വിൽപന നികുതി നിയമം 1956 എന്നിവക്ക് കീഴിലുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയറായ കേരള ഇൻഡയറക്റ്റ് ടാക്സ് ഇൻഫർമേഷൻ സിസ്റ്റം (KITIS) പ്രവർത്തനക്ഷമമായി.
നിലവിലുണ്ടായിരുന്ന കേരള വാല്യൂ ആഡഡ് ടാക്സ് ഇൻഫർമേഷൻ സിസ്റ്റം (KVATIS) സോഫ്റ്റ്വെയറിന് പകരമായാണ് ഇത്. പുതിയ സോഫ്റ്റ്വെയർ വഴി റിട്ടേൺ ഫയൽ ചെയ്യാനും പണമടക്കാനും www.kitis.keralataxes.gov.in വ്യാപാരികൾക്ക് ഉപയോഗിക്കാം. വിശദ വിവരങ്ങൾ www.keralataxes.gov.inൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.