അലനല്ലൂർ: കനാൽ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട ജോയിക്ക് ഉണ്ടായ അവസ്ഥ ഇനി ആർക്കും ഉണ്ടാകാതിരിക്കാനുള്ള കണ്ടുപിടുത്തവുമായി അലനല്ലൂർ പാലക്കാഴിയിലെ കെ. ഉമ്മുസൽമ. ആഴത്തിലുളള കനാലുകളും നദികളും സെപ്റ്റിക്ക് ടാങ്കുകളും നേരിട്ട് വൃത്തിയാക്കുന്നത് അപകടകരമായ തൊഴിലാണ്. അപകടരഹിതമായ പൂർണ ഓട്ടോമാറ്റിക് രീതിയിലുള്ള സാങ്കേതിക വിദ്യയാണ് കണ്ടെത്തിയത്. റോബോട്ടിക്സ്, സെൻസറുകൾ, മികച്ച യന്ത്രസാമഗ്രികൾ എന്നിവയുടെ സഹായത്തോടെ മനുഷ്യ ഇടപെടലില്ലാതെ വൃത്തിയാക്കുന്ന നൂതന സംവിധാനം ഉണ്ടാക്കിയതായാണ് എൻജിനീയറായ യുവതി അവകാശപ്പെടുന്നത്.
ഉയർന്ന സമ്മർദ്ദമുള്ള വെള്ള ജെറ്റുകളും ബ്രഷുകളും ഉപയോഗിച്ച് സജ്ജീകരിച്ച റോബോട്ടിക് ക്രോളറുകൾ സങ്കീർണമായ നെറ്റ് വർക്കുകളിലൂടെ നാവിഗേറ്റ് ചെയ്യുകയും അവശിഷ്ടങ്ങളും ചെളിയും ഫലപ്രദമായി നീക്കുകയും ചെയ്യുന്നു. സെൻസറുകളാവട്ടെ ഗുണനിലവാരം നിരീക്ഷിക്കുകയും തടസ്സങ്ങൾ കണ്ടെത്തുകയും വൃത്തിയാക്കൽ പ്രക്രിയയുടെ റിയൽ ടൈം ഡാറ്റ നൽകുകയും ചെയ്യും. തൊഴിൽ ചെലവ് കുറയും എന്ന പ്രത്യേകതയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.