ആപ്പിളിനും സാംസങ്ങിനും പിന്നാലെ ഗൂഗിളും അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങുന്നു. തങ്ങളുടെ പിക്‌സല്‍ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഗൂഗിൾ തന്നെയാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ഏറ്റവും പുതിയ പിക്‌സല്‍ 8 സീരീസ് സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിക്കുക. അതേസമയം, ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ പിക്‌സല്‍ ഫോണുകളുടെ വില കുറയുമോ എന്നതില്‍ വ്യക്തതയില്ല.
ഇന്ത്യയിൽ നിർമിച്ച ഫോണുകൾ 2024-ല്‍ വിപണിയില്‍ എത്തിക്കുകയും ചെയ്യും. ആദ്യമായാണ് ഗൂഗിള്‍ ഒരു പിക്‌സല്‍ ഫോണന്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പായിരുന്നു അമേരിക്കൻ ടെക് ഭീമൻ അവരുടെ ആദ്യത്തെ പിക്സൽ ഫോൺ അവതരിപ്പിക്കുന്നത്. ഈ മാസം തുടക്കത്തിലായിരുന്നു ആഗോളതലത്തിൽ പിക്‌സല്‍ 8 സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തത്.
അതേസമയം, പിക്‌സല്‍ 8 നിര്‍മാണത്തിനായി ഇന്ത്യന്‍ കരാര്‍ നിര്‍മാണക്കമ്പനികളേയും ഇന്ത്യയില്‍ ഫാക്ടറികളുള്ള വിദേശ കമ്പനികളെയും ഗൂഗിള്‍ ആശ്രയിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഫോക്സ്കോൺ എന്ന തായ്‍വാനീസ് കമ്പനിയാണ് ആപ്പിളിന്റെ ഇന്ത്യയിലെ കരാർ നിർമാതാക്കൾ.
ഇന്ത്യയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തങ്ങളുടെ സര്‍വീസ് സെന്ററുകളുടെ സേവനം ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. 27 നഗരങ്ങളിലായി 28 സര്‍വീസ് സെന്ററുകളാണ് നിലവിൽ ഗൂഗിളിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.