ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്ന് പബ്ജിയുൾപ്പടെയുള്ള 118 ആപുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ആപ് നിരോധിച്ചുവെങ്കിലും ഇന്ത്യയിൽ ഇപ്പോഴും പബ്ജി കളിക്കാൻ സാധിക്കും. പബ്ജി മൊബൈൽ, പബ്ജി ലൈറ്റ് എന്നിവയാണ് ഇന്ത്യയിൽ നിരോധിച്ചത്. എന്നാൽ, പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഇപ്പോഴും പബ്ജി കളിക്കാം.
ഡിജിറ്റൽ വീഡിയോ ഗെയിം ഡിസ്ട്രിബ്യൂഷൻ സർവീസായ സ്റ്റീമിലൂടെയാണ് പേഴ്സണൽ കമ്പ്യൂട്ടറുകളിൽ പബ്ജി കളിക്കാൻ സാധിക്കുക. മൊബൈലിൽ സൗജന്യമായ പബ്ജിക്ക് പി.സിയിൽ 999 രൂപ നൽകണം. ഇതിന് പുറമേ ഇൻറൽ കോർ ഐ 5 പ്രൊസസർ കരുത്ത് പകരുന്ന 8 ജി.ബി റാമുള്ള കമ്പ്യൂട്ടറെങ്കിലും വേണം. 2 ജി.ബിയുടെ ഗ്രാഫിക്സ് കാർഡും വേണം.
30 ജി.ബിയെങ്കിലും മെമ്മറിയുണ്ടെങ്കിൽ മാത്രമേ തടസങ്ങളില്ലാതെ പബ്ജി കളിക്കാനാവു. എന്നാൽ, ഗെയിമിൻെറ മുഴുവൻ രസവും വേണമെന്നുണ്ടെങ്കിൽ 16 ജി.ബി റാമും 3 ജി.ബി ഗ്രാഫിക്സ് കാർഡുമുള്ള പേഴ്സണൽ കമ്പ്യൂട്ടർ വേണമെന്നാണ് ഐ.ടി രംഗത്തെ വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.