സുരക്ഷിത ഇന്‍റര്‍നെറ്റുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍; 99 രൂപക്ക്​ സേവനം ലഭിക്കും

സൈബര്‍ ഭീഷണി വര്‍ധിക്കുമ്പോള്‍ ഉപഭോക്താക്കളുടെ സുരക്ഷക്കായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ 'സുരക്ഷിത ഇന്റര്‍നെറ്റ്' ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. വൈറസുകള്‍ ഉള്‍പ്പടെ എല്ലാ മാല്‍വെയറുകളെയും ഇത് ബ്ലോക്ക് ചെയ്യും. അപകടകരമായ വെബ്‌സൈറ്റുകളെയും ആപ്പുകളെയും യഥാസമയം തടയും. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറുമായി വൈ-ഫൈയായി കണക്റ്റ് ചെയ്​ത എല്ലാ ഉപകരണങ്ങളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കും.

വീട്ടിലിരുന്നുള്ള ജോലി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകൾ വരെയുള്ള ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബഹുമുഖ സുരക്ഷാ മോഡുകള്‍ 'സുരക്ഷിത ഇന്‍റര്‍നെറ്റ്' വാഗ്ദാനം ചെയ്യുന്നു. ചൈല്‍ഡ് സേഫ്, സ്റ്റഡി മോഡ് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും അഡള്‍ട്ട്/ഗ്രാഫിക്ക് ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് തടയാം. അതുവഴി ദുര്‍ബല വിഭാഗത്തിനെ ഓണ്‍ലൈന്‍ ഭീഷണികളില്‍നിന്നും സംരക്ഷിക്കാമെന്ന്​ കമ്പനി അവകാശപ്പെടുന്നു.

വീട്ടിലിരുന്ന് ജോലി, ഇ-കൊമേഴ്‌സ്, വിനോദം തുടങ്ങിയവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കൂടിയിട്ടുണ്ട്​. ഇതോടെ സൈബര്‍ ഭീഷണിയും വര്‍ധിച്ചു. സി.ഇ.ആര്‍.ടി കണക്കനുസരിച്ച് 2020ല്‍ സൈബര്‍ ആക്രമണം 300 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 12 മാസത്തിനിടെ 59 ശതമാനം മുതിര്‍ന്ന പൗരന്മാരും സൈബര്‍ ക്രൈമിന് ഇരയായിട്ടുണ്ടെന്ന് നോര്‍ട്ടണ്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ്‌സിന്‍റെ ആറാമത് വാര്‍ഷിക റിപോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്ക് ഇ-പഠനം സജീവമായതോടെ ഇന്‍റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ കാര്യക്ഷമമായ ഫില്‍റ്ററിങ് അനിവാര്യമായി.

നവീകരണത്തിലൂടെ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവം മികച്ചതും സുരക്ഷിതവുമാക്കാന്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും പകര്‍ച്ചവ്യാധി കാരണം ജോലിയും പഠനവുമെല്ലാം ഓണ്‍ലൈനായിരിക്കുകയാണെന്നും വേഗതക്കും വിശ്വാസ്യതക്കുമൊപ്പം സുരക്ഷിതത്വവും ഉപഭോക്താക്കളുടെ പ്രധാന ആവശ്യമായിരിക്കുകയാണെന്നും സുരക്ഷിത ഇന്‍റര്‍നെറ്റ് അനായാസം ആക്റ്റിവേറ്റ് ചെയ്യാമെന്നും ഇന്‍റര്‍നെറ്റ് സുരക്ഷിതമാക്കാന്‍ ഏറ്റവും ഫലപ്രദവുമാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ശാശ്വത് ശര്‍മ പറഞ്ഞു.

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപക്ക്​ സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്‍ററി ട്രയലുണ്ട്. അതിനു ശേഷമായിരിക്കും ബില്ലിങ് തുടങ്ങുക. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ എളുപ്പം ആക്റ്റിവേറ്റ് /ഡീആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.

Tags:    
News Summary - Airtel Extreme Fiber with secure internet; The service is available for Rs 99

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT