രാജ്യത്ത് സമീപകാലത്തായി ടെലികോം സേവന രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഭാരതി എയർടെലിെൻറ കിരീടത്തിൽ പുതിയ പൊൻതൂവൽ കൂടി. ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി മാറിയിരിക്കുകയാണ് എയർടെൽ. ഹൈദരാബാദ് നഗരത്തിലാണ് അവർ 5ജി പരീക്ഷിച്ചത്. നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5G നെറ്റ്‌വർക്ക് ലഭിക്കുമെന്നാണ് അവകാശവാദം.
5ജി സ്പെക്ട്രം ലേലം പോലും നടന്നിട്ടില്ല, എന്നിട്ടും എയർടെലിന് എങ്ങനെ രാജ്യത്ത് 5ജി പരീക്ഷിക്കാൻ സാധിച്ചു..? എന്ന് ചിന്തിക്കുന്നവരുണ്ടാവും. അതുപോലെ എയർടെൽ ഏത് ഫ്രീക്വൽസി ബാൻഡാണ് ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം. എന്നാൽ, എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത് ഒരു വാർത്താകുറിപ്പിലൂടെയാണ്.
'1800 മെഗാഹെർട്സ് ബാൻഡിൽ സ്‌പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5 ജി, 4 ജി [നെറ്റ്‌വർക്കുകൾ] പരിധിയില്ലാതെ പ്രവർത്തിപ്പിക്കാൻ എൻഎസ്‌എ (നോൺ-സ്റ്റാൻഡലോൺ) സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവർ വ്യക്തമാക്കി. ഇൗ നാഴികക്കല്ല് പിന്നിടാൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക് സ്പെക്ട്രം പങ്കിടൽ സംവിധാനമാണ് എയർടെൽ ഉപയോഗിച്ചതത്രേ.
5ജി പരീക്ഷണ ഘട്ടത്തിൽ ഹൈദരാബാദിലെ തങ്ങളുടെ ഉപയോക്താക്കൾ ഒരു മുഴുനീള സിനിമ ഡൗൺലോഡ് ചെയ്യാനെടുത്തത് സെക്കൻറുകൾ മാത്രമായിരുന്നുവെന്നും എയർടെൽ അവകാശപ്പെട്ടു. ഇതിലൂടെ റേഡിയോ, കോർ, ട്രാൻസ്‌പോർട് തുടങ്ങി എല്ലാ ഡൊമെയ്‌നുകളിലുമുള്ള എയർടെല്ലിെൻറ നെറ്റ്‌വർക്കിൽ 5G ഉൾപ്പെടുത്താൻ സാധിക്കുമെന്ന് പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
For the past 25 years Airtel has led India's digital transformation & today we are proud to become the first telecom company in India to successfully demonstrate LIVE #5G services over a commercial network in the city of Hyderabad. #Airtel5GReady pic.twitter.com/Vx7rSAXNty
— airtel India (@airtelindia) January 28, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.