വിദൂര ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് വ്യോമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് ആധുനിക ലോകം. ഉയരങ്ങളില്‍ നിന്ന് കൃത്യതയോടെ ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ആധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ് അജ്മാന്. വൈമാനികനില്ലാത്ത ചെറുവിമാനം പശ്ചിമേഷ്യയില്‍ ആദ്യമായി പുറത്തിറക്കിയ നേട്ടവും അജ്മാന് നഗരസഭ ആസൂത്രണ വകുപ്പിന് സ്വന്തം.
നഗര വികസനം രൂപകൽപന ചെയ്യുന്നതിനും വിലയിരുത്തുന്നതിനും അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനും ഈ ചെറു വിമാനം സഹായിക്കും. മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്നതിനായി ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഈ ചെറു വിമാനത്തില്‍ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ അജ്മാനിലെ പ്രധാന ഭൂപ്രദേശങ്ങളുടെ ചിത്രങ്ങള്‍ ഈ ആളില്ലാ വിമാനം ഉപയോഗിച്ചാണ് ഇപ്പോള്‍ ശേഖരിക്കുന്നത്.
ത്രിമാന ചിത്രങ്ങള്‍ എടുക്കാനാവുന്നതിെനാപ്പം ഇൻഫ്രാറെഡ് രശ്മികൾ വഴി 20കിലോമീറ്റര്‍ ദൂരപരിധിയുള്ള പാരിസ്ഥിതിക പ്രതിഭാസങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നതും ഈ വിമാനത്തിന്‍റെ പ്രത്യേകതയാണ്. ഉന്നത ഗുണനിലവാരമുള്ള രീതിയിലാണ് ഇതിന്റെ രൂപകൽപന. വിമാന ഭാഗങ്ങള്‍ അഴിച്ചു മാറ്റുന്നതിനും സംയോജിപ്പിക്കുന്നതിനും എളുപ്പം സാധിക്കും. ടേക്ക് ഓഫിലും ലാൻഡിംഗിനും ഉയര്‍ന്ന കൃത്യതയുള്ള വിമാനത്തിന് രണ്ടര മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.