കൊച്ചി: ആമസോണിൽ ഐഫോൺ ഓർഡർ ചെയ്ത മലയാളിക്ക് കിട്ടിയത് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പും അഞ്ച് രൂപയുടെ നാണയവും. ആലുവ സ്വദേശി നൂറുൽ അമീൻ ആണ് കബളിപ്പിക്കപ്പെട്ടത്. ആമസോണിൽ 70,900 രൂപയുടെ ഐഫോൺ ആണ് നൂറുൽ അമീൻ ബുക്ക് ചെയ്തത്. ഡെസ്പാച്ച് ആയ േഫാൺ സേലത്ത് ഒരുദിവസം തങ്ങി എന്ന സന്ദേശം കിട്ടിയതിനെ തുടർന്ന് സംശയം തോന്നി നൂറുൽ അമീൻ ഡെലിവറി ബോയ്യുടെ മുന്നിൽവെച്ചു തന്നെ പാഴ്സൽ പൊട്ടിച്ചുനോക്കുകയായിരുന്നു. ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍-12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്. ആമസോണിന്‍റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ സേലത്ത് ഒരുദിവസം പിടിച്ചുവെച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്നതെന്ന് നൂറുല്‍ അമീന്‍ പറയുന്നു. ഏകദേശം ഫോണിന്‍റെ തൂക്കത്തിനൊപ്പം വരുന്ന സാധനങ്ങള്‍ കുലുങ്ങാത്ത രീതിയിലായിരുന്നു അടുക്കിവെച്ചിരുന്നത്.
സാധാരണഗതിയില്‍ തെലങ്കാനയില്‍ നിന്നും ഡെസ്പാച്ച് ചെയ്യുന്ന സാധനങ്ങള്‍ രണ്ടു ദിവസത്തിനകം കൊച്ചിയില്‍ എത്തേണ്ടതാണ്. എന്നാല്‍, മൂന്നു ദിവസത്തിനു ശേഷമാണ് ഫോണ്‍ കൊച്ചിയില്‍ എത്തിയത്. അടുത്തിടെ, ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഒരാൾക്ക് ഐഫോണിന് പകരം സോപ്പ് കിട്ടിയിരുന്നു. ഈ വാര്‍ത്ത കണ്ടതിനാലാണ് ഫോൺ എത്താൻ വൈകിയതിൽ സംശയം തോന്നിയതെന്നും ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി പൊട്ടിച്ചതെന്നും നൂറുല്‍ അമീന്‍ പറയുന്നു.
ഉടൻ തന്നെ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതിപ്പെടുന്ന കാര്യം സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണ് നൂറുൽ അമീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.