മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട്​ നിർമിച്ച മലയാളി സ്റ്റാർട്ട്​അപ്പിൽ നിക്ഷേപമിറക്കി ആനന്ദ്​ മഹീന്ദ്ര

ലോകത്ത്​ ആദ്യമായി മാൻഹോളുകൾ വൃത്തിയാക്കുന്ന റോബോട്ടുകളെ നിർമിച്ച്​ ശ്രദ്ധ നേടിയ ജെൻ റോബോട്ടിക്​സ്​ ഇന്നൊവേഷൻസ്​ പ്രൈവറ്റ്​ ലിമിറ്റഡിൽ നിക്ഷേപമിറക്കി മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര. തിരുവനന്തപുരം ആസ്ഥാനമാക്കി ​പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്​സിൽ വ്യക്​തിപരമായി 2.5 കോടിയുടെ നിക്ഷേപമാണ്​ അദ്ദേഹം നടത്തിയിരിക്കുന്നത്​.

ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടുകളെ ഉപയോഗിച്ച്​ മാൻഹോളുകളും അഴുക്കുചാലുകളും സുരക്ഷിതമായി വൃത്തിയാക്കുന സംവിധാനമായതിനാൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടു​േമ്പാൾ സംഭവിക്കാറുള്ള ആളപായവും തടയാൻ സാധിക്കും. ജെന്‍ റോബോട്ടിക്‌സി​െൻറ റോബോട്ടിനെ നിലവില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കമ്പനിയിലേക്ക്​ വന്ന പുതിയ നിക്ഷേപം പുതിയ പദ്ധതികളുടെ വ്യാപനത്തിന് സഹായിക്കുമെന്ന്​ തന്നെയാണ്​ ജെന്‍ റോബോട്ടിക്‌സ് പ്രതീക്ഷിക്കുന്നത്.

ആനന്ദ്​ മഹീന്ദ്രയുടെ ഒരു ട്വീറ്റായിരുന്നു​ ജെൻ റോബോട്ടിക്​സിന്​ വഴിത്തിരിവായത്​. മനുഷ്യ അധ്വാനം ഒഴിവാക്കി മാൻഹോളുകൾ വൃത്തിയാക്കുന്നത്​ സംബന്ധിച്ച ആശയങ്ങള്‍ ഉണ്ടെങ്കില്‍, താന്‍ അതില്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. ഒരു ശുചീകരണ തൊഴിലാളി മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ്​ ചെയ്​തത്​. ഇത് ശ്രദ്ധയില്‍പ്പെട്ട ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ എം.കെ. വിമല്‍ ഗോവിന്ദ് മഹീന്ദ്രയുമായി ബന്ധപ്പെട്ട് ആശയം അവതരിപ്പിക്കുകയായിരുന്നു.

'ആനന്ദ്​ മഹീന്ദ്രയുടെ ട്വീറ്റ്​ കണ്ടതോടെ ഞങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ടു. ട്വീറ്റിൽ പറഞ്ഞതുപോലെ തന്നെ നിർമാണം വർധിപ്പിക്കാനും മാർക്കറ്റിങ്ങിനും വേണ്ടി അദ്ദേഹം നിക്ഷേപം വാഗ്​ദാനം ചെയ്​തു. മികച്ച സംരംഭകരിൽ ഒരാളാണ് ആനന്ദ്​ മഹീന്ദ്ര. അദ്ദേഹത്തി​െൻറ അനുഭവവും നെറ്റ്​വർക്കും ഞങ്ങളെ ബിസിനസ്​ വർധിപ്പിക്കുന്നതിന്​ വളരെയധികം സഹായിക്കും. അദ്ദേഹത്തി​െൻറ പേര്​ പോലും ഞങ്ങളുടെ കമ്പനിക്കൊരു അംഗീകാരമാണ്​. -ജെൻ റോബോട്ടിക്​സ്​ സഹസ്ഥാപകനായ റാഷിദ്​ കെ. പറഞ്ഞു.

കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭമാണ്​ ഇപ്പോൾ ജെന്‍ റോബോട്ടിക്‌സായി മാറിയത്​.

Full View

Tags:    
News Summary - Anand Mahindra invests in Kerala startup making manhole cleaning robots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT