ടെക് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ ആ പ്രഖ്യാപനം നടത്തി. ഏറ്റവും പുതിയ െഎഫോൺ മോഡലുകളുടെ ലോഞ്ചിങ് തീയതിയാണ് ആപ്പിൾ ഒൗദ്യോഗികമായി അറിയിച്ചത്. സെപ്തംബർ 15ന് പുതിയ മോഡലുകൾ പുറത്തിറക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള ക്ഷണക്കത്ത് ആപ്പിൾ ഒൗദ്യോഗികമായി നൽകിതുടങ്ങി.
നേരത്തെ കോവിഡഎ പശ്ചാത്തലത്തിൽ െഎഫോൺ മോഡലുകളുടെ പുറത്തിറക്കൽ തീയതി ആപ്പിൾ മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബറിലായിരിക്കും ആപ്പിൾ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, 2012 മുതൽ തുടരുന്ന പതിവിൽ ഇക്കുറിയും മാറ്റം വരുത്തിയില്ല.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഒാൺലൈനായിട്ടായിരിക്കും ആപ്പിൾ ഫോണുകൾ പുറത്തിറക്കുക. നാല് ഫോണുകളാവും ഇൗ വർഷം ആപ്പിൾ പുറത്തിറക്കുകയെന്നാണ് സൂചന. 5.4 ഇഞ്ചിെൻറ ഫോണും 6.1 ഇഞ്ച് വലിപ്പമുള്ള രണ്ട് ഫോണുകളും 6.7 ഇഞ്ചിെൻറ മറ്റൊരു ഫോണുമായിരിക്കും ആപ്പിൾ പുറത്തിറക്കുക. ഇതിൽ രണ്ട് ഫോണുകൾക്ക് എൽ.സി.ഡി ഡിസ്പ്ലേയും രണ്ടെണ്ണത്തിന് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയുമായിരിക്കും. 5ജിയെ പിന്തുണക്കുന്നതായിരിക്കും ആപ്പിളിെൻറ പുതിയ ഫോണുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.