ശമ്പളം ഇത്ര വേണ്ടെന്ന് ടിം കുക്ക്; പകുതി വെട്ടിക്കുറച്ച് ആപ്പിൾ

കിട്ടുന്ന ശമ്പളം പോരെന്നാണ് മിക്കവരും പരാതി പറയുക. എന്നാൽ ഇവിടെ തന്റെ ശമ്പളം കുറച്ച് അധികമാണെന്ന് ചിന്തിക്കുന്ന വ്യത്യസ്തനായൊരു കമ്പനി മേധാവിയുണ്ട്. മറ്റാരുമല്ല അത്, ആപ്പിൾ സി.ഇ.ഒ ടിം കുക്കാണത്. തുടർന്ന് കമ്പനി ടിം കുക്കിന്റെ ശമ്പളം 40-49 ശതമാനം ​വെട്ടിക്കുറിച്ചിരിക്കുകയാണ്.

2022ൽ ടിം കുക്കിന് ശമ്പളമായി ലഭിച്ചത് 9.94 കോടി ഡോളർ ആണ്. 2021ൽ അത് 9.87 കോടി ഡോളർ ആയിരുന്നു. ഇത്തവണ നൽകുക 4.9 കോടി ഡോളർ ആണെന്നാണ് കമ്പനി പറയുന്നത്. ഇതിൽ 30 ലക്ഷം ഡോളർ അടിസ്ഥാന ശമ്പളമാണ്. 60 ലക്ഷം ഡോളർ ബോണസുമാണ്.

2011ലാണ് ടിം കുക്ക് ആപ്പിൾ സി.ഇ.ഒ ആയി ചുമതലയേറ്റത്. ലോകത്ത് ആദ്യമായി മൂന്ന് ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയാണ് ആപ്പിൾ. അതിന്റെ പ്രധാന കാരണം ടിം കുക്ക് തന്നെയാണ്.

Tags:    
News Summary - Apple CEO Tim Cook takes 40% pay cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT