Image: macrumors

‘ഇനി സർവിസില്ല’; ഒരു പ്രൊഡക്ട് കൂടി ആപ്പിൾ കാലഹരണപ്പെട്ട ലിസ്റ്റിലേക്ക് മാറ്റി

ആപ്പിൾ അവരുടെ ജനപ്രിയമായ ഒരു ഉത്പന്നം കൂടി കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈ-ഫൈ, സെല്ലുലാർ മോഡലുകളെയാണ് ഔദ്യോഗികമായി കാലഹരണപ്പെട്ട ലിസ്റ്റിലേക്ക് മാറ്റിയിരിക്കുന്നത്.

Photograph: Samuel Gibbs/The Guardian

 ഇനി മുതൽ മൂന്നാം ജനറേഷൻ ഐപാഡ് മിനി ഉപയോഗിക്കുന്നവർക്ക്, ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല. സർവീസ് പ്രൊവൈഡർമാർക്ക് ഉപകരണത്തിന്റെ പാർട്സുകൾ ഓർഡർ ചെയ്യാൻ കഴിയാത്തതിനാലാണിത്.

ഏഴ് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെയാണ് ആപ്പിൾ കാലഹരണപ്പെട്ട (obsolete ) ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. രണ്ടാം തലമുറ ഐപാഡ് എയറിനൊപ്പം 2014 ൽ ആപ്പിൾ പുറത്തിറക്കിയ ഒരു ജനപ്രിയ ഐപാഡായിരുന്നു മൂന്നാം തലമുറ ഐപാഡ് മിനി.

 

Photograph: Samuel Gibbs/The Guardian

നേരത്തെ, 2014ൽ പുറത്തിറക്കിയ ഐഫേൺ 6 പ്ലസിനെ ആപ്പിൾ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റിൽ ഉള്‍പ്പെടുത്തുന്നത്. വിന്റേജ് ഉൽപ്പന്നങ്ങൾക്കും ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല.

Tags:    
News Summary - Apple has moved one more product to the obsolete list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.