ഐഫോൺ വാങ്ങുന്നവർക്ക് ഇനി റിപ്പയർ കോസ്റ്റിനെ കുറിച്ചോർത്തുള്ള ആശങ്ക വേണ്ടിവരില്ല. തങ്ങളുടെ റിപ്പയർ നടപടിക്രമങ്ങളിൽ കാര്യമായ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ ടെക് ഭീമൻ. ഐഫോണുകൾക്ക് വരുന്ന കേടുപാടുകൾ പരിഹരിക്കാൻ ഇനി ചിലവ് നന്നായി തന്നെ കുറഞ്ഞേക്കും. കാരണം മറ്റൊന്നുമല്ല, യൂസ്ഡ് ഐഫോൺ പാർട്സുകൾ ഉപയോഗിച്ച് ഫോൺ റിപ്പയർ ചെയ്യാൻ ആപ്പിൾ അനുവാദം നൽകിയിരിക്കുകയാണ്.
ഈ തീരുമാനം നടപ്പിലാകുന്നതോടെ സാധാരണ മൊബൈൽ ഫോൺ റിപ്പയർ ഷോപ്പുകളിലും ഐഫോണുകൾ സുരക്ഷിതമായി നന്നാക്കാൻ കഴിയും, അതും ചിലവ് കുറഞ്ഞ രീതിയിൽ. ഐഫോൺ ഉപയോഗിക്കുന്നവരുടെ സുരക്ഷയും സ്വകാര്യതയുമൊക്കെ പരിഗണിച്ചായിരുന്നു ഇതുവരെ ആപ്പിൾ പുനരുപയോഗിച്ച ഭാഗങ്ങൾ ഉപയോഗിച്ച് ഫോൺ അറ്റകുറ്റപ്പണി നടത്താനുള്ള ആനുവാദം നൽകാതിരുന്നത്.
ഏറെ നാളത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് അതിനുള്ള അനുവാദം നൽകാൻ കമ്പനി സന്നദ്ധരായത്. എന്നാൽ, പുനരുപയോഗിച്ച ഭാഗങ്ങള്‍ ഉപയോഗിച്ച് ഐഫോണുകൾ റിപ്പയർ ചെയ്യുന്നതിന് ആപ്പിൾ ചില രീതികളും മുന്നോട്ടുവെക്കുന്നുണ്ട്. നിങ്ങളുടെ ഫോണിൽ കേടുവരുന്ന ഭാഗം മാറ്റിവെക്കുമ്പോൾ അത് ആപ്പിളിന്റെ ഒറിജിനൽ പാർട്സ് ആണെന്ന് ഉറപ്പുവരുത്തണം. അത് സാധ്യമാക്കുന്നതിനായി ‘പെയർ’ എന്ന പേരിൽ പ്രത്യേക സംവിധാനവും ആപ്പിൾ ഒരുക്കിയിട്ടുണ്ട്.
ആളുകൾ ഉപയോഗിക്കുന്നത് ആപ്പിളിന്റെ ഒറിജിനൽ ഭാഗങ്ങളാണെന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് ‘പെയർ’.ആപ്പിളിൽ നിന്ന് തന്നെ യൂസർമാർക്ക് യൂസ്ഡ് പാർട്സുകൾ വാങ്ങാനുള്ള സൗകര്യവുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.