വാഷിങ്ടൺ: സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിെൻറ ഐഫോൺ 13െൻറ വില പ്രതീക്ഷിച്ചതിലും ഉയരുമെന്ന് റിപ്പോർട്ട്. ചിപ്പിെൻറ വില വർധനവ് മൂലം ഫോണിെൻറ വില കൂട്ടാൻ കമ്പനി നിർബന്ധിതമാവുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഐഫോൺ 12ന് സമാനമായ വിലയിൽ തന്നെ 13 ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് പുതിയ വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.
ആപ്പിളിന് ചിപ്പുകൾ നൽകുന്ന തായ്വാൻ സെമികണ്ടക്ടർ കമ്പനി വില ഉയർത്തുന്നതാണ് കമ്പനിക്ക് തിരിച്ചടിയാവുക. 2022 ജനുവരി മുതലാണ് ചിപ്പുകളുടെ വില ഉയർത്തുക. ഏകദേശം 20 ശതമാനം വില വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആനുപാതികമായ വർധനവ് ഐഫോണിെൻറ വിലയിലും ഉണ്ടാവും.
അഞ്ച് ശതമാനം വർധനവായിരിക്കും ഐഫോൺ 13െൻറ വിലയിൽ ഉണ്ടാവുക. 79,990 രൂപക്കാണ് കഴിഞ്ഞ വർഷം ആപ്പിൾ ഐഫോൺ 12 പുറത്തിറക്കിയത്. എന്നാൽ, ഐഫോൺ 13യുടെ വില 85,000 ആയിരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.